'അന്നൊരു നോവൽ മുഴുവൻ വേണമായിരുന്നു സിനിമയ്ക്ക്, ഇന്ന് ഒരു നിമിഷത്തെ സംഭവം മാത്രം മതി'; കമൽ

'അത്രയും കാലത്തെ ജീവിതം കണ്ടാലെ ഒരു കഥ അല്ലെങ്കിൽ സിനിമ കണ്ടു എന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുകയുള്ളു'

dot image

മലയാള സിനിമയിലുണ്ടായ മാറ്റങ്ങളെ കുറിച്ച് സംവിധായകൻ കമൽ. ഒരോ കാലഘട്ടത്തിലും മലയാള സിനിമയിൽ മാറ്റം ഉണ്ടാകുന്നുണ്ടെന്നും ഒരു സംഭവം സിനിമയാക്കുന്നതിനെ കുറിച്ച് അന്നൊന്നും ചിന്തിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും പോലുള്ള സിനിമകളാണ് അതിനുദാഹരണങ്ങളെന്നും കമൽ പറഞ്ഞു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിലായിരുന്നു സംവിധായകന്റെ പ്രതികരണം.

ഒരോ കാലഘട്ടത്തിലും മലയാള സിനിമയിൽ മാറ്റം സംഭവിക്കുന്നുണ്ട്. നീലക്കുയിൽ സിനിമയുടെ കാലഘട്ടത്തിലൊക്കെ വലിയ കഥകൾ അനിവാര്യമായിരുന്നു. നോവലുകളൊക്കെ സിനിമയാക്കിയിരുന്ന കാലത്ത് പല തലമുറകളുടെ കഥയും ഒരാളുടെ മുഴുവൻ ജീവിതവുമൊക്കെയാണ് സിനിമയാക്കിയിരുന്നത്. അത്രയും കാലത്തെ ജീവിതം കണ്ടാലെ ഒരു കഥ അല്ലെങ്കിൽ സിനിമ കണ്ടു എന്ന് അന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുകയുള്ളു എന്നും സംവിധായകൻ പറഞ്ഞു.

'പിന്നീട് ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കിയിരുന്നിട്ടുണ്ട്'; ഭരത് ഗോപിയെ കുറിച്ച് മുരളി ഗോപി

ഞങ്ങളൊക്കെ ആദ്യ കാലത്ത് സിനിമ ചെയ്യുമ്പോഴും അങ്ങനെയായിരുന്നു. ഇന്ന് അങ്ങനെയല്ല ഒരു നിമിഷം മതി സിനിമയാകാൻ. ഒരു ചെറിയ സംഭവം നന്നായി സിനിമയാക്കാൻ കഴിയും എന്നതിലേക്ക് കൺസെപ്റ്റ് മാറി. അത് സംവിധായകരുടെ മാത്രം മാറ്റമല്ല, പ്രേക്ഷകരും മാറിയിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും പോലൊരു സിനിമയെ കുറിച്ച് ഞങ്ങൾ അന്ന് ഒരിക്കലും ചിന്തിക്കില്ല, കാരണം അതൊരു ചെറിയ സംഭവം മാത്രമാണ്. ഒരു നാല് സീനിൽ പടം തീരും എന്ന് വിചാരിക്കുന്ന കാലമായിരുന്നു അത്, കമൽ കൂട്ടിച്ചേർത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us