മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകൾ സിനിമയെ ബാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയജീവിതത്തിൽ നിരവധി ഹെയ്റ്റ് ക്യാംപയിനുകളെ മോഹൻലാൽ വിജയിച്ചിട്ടുണ്ട്. അത് തന്നെയാണ് മലൈക്കോട്ടൈ വാലിബനിലും കാണാൻ സാധിക്കുന്നത്. സിനിമയെ കുടുംബങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
'43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്. ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്,' ഹരീഷ് പേരടി കുറിച്ചു.
അന്തരിച്ച ഗായകരും ഇനി പാടും; നിർമിതബുദ്ധിയിൽ തരംഗം തീർത്ത് എ ആർ റഹ്മാൻമോഹൻലാൽ-എൽജെപി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ രണ്ടു ചേരികളിലാണ് പ്രേക്ഷകർ. സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം. ആദ്യ ഷോകൾക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ വന്നെങ്കിലും കളക്ഷൻ കണക്കുകളിൽ ചിത്രം പിന്നോട്ട് പോകുന്നില്ല.