'ഒടിടിയും സോഷ്യൽ മീഡിയയും ഇല്ലാതിരുന്ന കാലത്ത് ഞാൻ പാൻ-ഇന്ത്യൻ താരമാണ്, താരതമ്യം വേണ്ട'; ശ്രുതി ഹാസൻ

'മറ്റ് താരങ്ങളുമായി എന്നെ താരതമ്യപ്പെടുത്തുന്നത് ഇഷ്ടമുള്ള കാര്യമല്ല'

dot image

വ്യത്യസ്ത പാൻ ഇന്ത്യ ട്രെൻഡുകളിൽ നിൽക്കുന്ന താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനോടുള്ള വിരോധമറിയിച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. കരിയറിന്റെ ആരംഭത്തിൽ തന്നെ നിരവധി ഭാഷകളിൽ അഭിനയിച്ച ശക്തയായ നടിയാണ് താനെന്നും മറ്റ് താരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നത് ഇഷ്ടമുള്ള കാര്യമല്ല എന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു.

യുവതാരങ്ങളിൽ ചിലർ അഭിനയിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത സമയത്താണ് ഞാൻ മെയിൻ സ്ട്രീമിലെത്തിയത്. ഒരു നടനോ നടിയോ അതിലേക്ക് കടക്കുന്നത് ഒരിക്കലും എന്നെ ബാധിച്ചിട്ടില്ല, കാരണം അത്തരം പാൻ-ഇന്ത്യൻ സിനിമകളെല്ലാം ഞാൻ എപ്പോഴെ ചെയ്തു കഴിഞ്ഞവയാണ്. സോഷ്യൽ മീഡിയയും ഒടിടിയും സജീവമാകുന്നതിന് മുൻപ് തന്നെ ഞാൻ എന്റെ കരിയർ ആരംഭിച്ചതാണ്. അത്തരത്തിൽ എല്ലാത്തരം പ്രേക്ഷകർക്കിടയിലും ഞാൻ എത്തപ്പെട്ടത് ഒരുപാട് പ്രയത്നിച്ചിട്ടാണ്. ആ കാലഘട്ടത്തിലും ഞാൻ സന്തോഷവതിയായിരുന്നു, ശ്രുതി പറഞ്ഞു.

'ഹെയ്റ്റ് ക്യാംപയിനെ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അത് മോഹൻലാലാണ്': ഹരീഷ് പേരടി

11 വർഷം മുൻപേ തന്നെ ഞാൻ പാൻ-ഇന്ത്യൻ സ്റ്റാറാണ്. എന്റെ അഭിമുഖങ്ങളും പാൻ-ഇന്ത്യനായിരുന്നു. പാൻ-ഇന്ത്യൻ എന്ന വാക്ക് വർഷങ്ങൾക്ക് മുൻപേ താൻ ഉപയോഗിക്കാൻ തുടങ്ങിയതാണെന്നും ശ്രുതി കൂട്ടിച്ചേർത്തു.

അതേസമയം, ആദിവി ശേഷ് സംവിധാനം ചെയ്യുന്ന 'ഡെക്കോയിട്ട്' എന്ന ചിത്രമാണ് താരത്തിന്റേതായി വരാനിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം 'ടോക്സിക്കി'ലെ നായിക ശ്രുതി ഹാസനാണ്. കൂടാതെ വിവേക് കൽറയുടെ ഹോളിവുഡ് ചിത്രമായ 'ചെന്നൈ സ്റ്റോർസി'ലും ശ്രുതി എത്തുന്നുണ്ട്.

dot image
To advertise here,contact us
dot image