പറഞ്ഞു കേട്ട കഥയല്ല; ആദ്യ നാല് ദിവസം കൊണ്ട് വാലിബൻ കേരളത്തിൽ നിന്ന് നേടിയത് 11 കോടിയിലധികം

ആദ്യ ദിനത്തിൽ ചിത്രം കേരളത്തിൽ നിന്നും 5.85 കോടിയാണ് നേടിയത്

dot image

സമീപകാലത്ത് ഒരു മലയാളം സിനിമയ്ക്ക് ലഭിക്കാത്തയത്ര ഹൈപ്പോടെയാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ മലൈക്കോട്ടൈ വാലിബൻ റിലീസ് ചെയ്തത്. എന്നാൽ ആദ്യ ദിനത്തിൽ സിനിമയ്ക്ക് പല കോണുകളിൽ നിന്നും നെഗറ്റീവായുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ വാരാന്ത്യ കളക്ഷൻ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രം ആദ്യ നാല് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്നായി 11.02 കോടിക്കും 11.10 കോടിക്കുമിടയിൽ കളക്ട് ചെയ്തുവെന്നാണ് ബോക്സ് ഓഫീസ് ട്രക്കർമാർ നൽകുന്ന സൂചന. ജനുവരി 25 വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ആദ്യ ദിനത്തിൽ ചിത്രം കേരളത്തിൽ നിന്നും 5.85 കോടിയാണ് നേടിയത്.

മമ്മൂട്ടിയെ എഐ സഹായത്തോടെ 30 വയസ്സുകാരനാക്കുന്നില്ല; വാർത്ത വ്യാജമെന്ന് ബി ഉണ്ണികൃഷ്ണൻ

ഫാന്റസി ത്രില്ലര് ആണ് മലൈക്കോട്ട വാലിബന്. നായകന്, ആമേന് തുടങ്ങിയ ചിത്രങ്ങളില് ലിജോയ്ക്കൊപ്പം പ്രവര്ത്തിച്ചിട്ടുള്ള പി എസ് റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുല്ക്കര്ണി, ഹരീഷ് പേരടി, മണികണ്ഠ രാജന്, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വര്മ, സുചിത്ര നായര്, മനോജ് മോസസ് തുടങ്ങിയവര് പ്രധാന കഥാപാത്രങ്ങളായുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us