'ലാലിനെ മാസ് ഹീറോയായി കാണുന്നത് പോലെ മമ്മൂട്ടിയെ കണ്ടിട്ടില്ല,ഫാൻസാണ് വാലിബൻ മാസാണെന്ന് പറഞ്ഞത്';കമൽ

സംവിധായകൻ ലിജോ ഒരിക്കൽ പോലും മലൈക്കോട്ടൈ വാലിബൻ ഒരു മാസ് ചിത്രമാണെന്ന് പറഞ്ഞതായി താൻ കേട്ടിട്ടില്ല എന്നും മോഹൻലാലിന്റെ ആരാധകരും മറ്റുള്ളവരും അങ്ങനെ ധരിക്കുകയായിരുന്നുവെന്നും കമൽ പ്രതികരിച്ചു

dot image

ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം 'മലൈക്കോട്ടൈ വാലിബന്റെ' നെഗറ്റീവ് പരാമർശങ്ങളോട് പ്രതികരിച്ച് സംവിധായകൻ കമൽ. മോഹൻലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണെന്നും മമ്മൂട്ടി മാസ് സിനിമകൾ ചെയ്യുമ്പോഴും അദ്ദേഹത്തെ അങ്ങനെ പ്രേക്ഷകർ കണ്ടിട്ടില്ലെന്നും കമൽ പറഞ്ഞു. സംവിധായകൻ ലിജോ ഒരിക്കൽ പോലും മലൈക്കോട്ടൈ വാലിബൻ ഒരു മാസ് ചിത്രമാണെന്ന് പറഞ്ഞതായി താൻ കേട്ടിട്ടില്ല എന്നും മോഹൻലാലിന്റെ ആരാധകരും മറ്റുള്ളവരും അങ്ങനെ ധരിക്കുകയായിരുന്നുവെന്നും കമൽ പ്രതികരിച്ചു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാലിനെ കാണുന്നത് ഒരു മാസ് ഹീറോ ആയിട്ടാണ്. മമ്മൂട്ടി മാസ് സിനിമകൾ ചെയ്യുമ്പോൾ പോലും അദ്ദേഹത്തെ അങ്ങനെ കണ്ടിട്ടില്ല. അത് പണ്ട് മുതലേയുള്ള രീതിയാണ്. മറ്റുള്ള ആളുകളും ഫാൻസുകാരും പറഞ്ഞുണ്ടാക്കിയതാണ് മലൈക്കോട്ടൈ വാലിബൻ ഒരു മാസ് സിനിമായണെന്നും മോഹൻലാലിന്റെ ഗംഭീര സിനിമയാണെന്നും. പക്ഷെ ലിജോ അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല, അദ്ദേഹം എവിടെയെങ്കിലും അത് പറഞ്ഞതായി ഞാൻ കേട്ടിട്ടുമില്ല. മലൈക്കോട്ടൈ വാലിബൻ എന്ന ടൈറ്റിൽ പ്രേക്ഷകരിൽ അങ്ങനെ ഒരു മതിപ്പുണ്ടാക്കിയിട്ടുണ്ട്, കമൽ വ്യക്തമാക്കി.

അതേസമയം, ബോക്സ് ഓഫീസിൽ പ്രതീക്ഷയോടെ മുന്നേറുകയാണ് വാലിബൻ. ചിത്രം തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ രണ്ടു ചേരികളിലാണ് പ്രേക്ഷകർ. സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ ഒരു മുത്തശ്ശി കഥ പോലെ മനോഹരമായി എന്നാണ് മറുവിഭാഗത്തിന്റെ പ്രതികരണം. ആദ്യ ഷോകൾക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ വന്നെങ്കിലും കളക്ഷൻ കണക്കുകളിൽ ചിത്രം പിന്നോട്ട് പോകുന്നില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us