'സംഘി എന്നത് മോശം വാക്കെന്ന് മകൾ പറഞ്ഞിട്ടില്ല'; ഐശ്വര്യയുടെ വാക്കുകളില് രജനികാന്ത്

'ആത്മീയതയിൽ ഏർപ്പെട്ടിരിക്കുന്ന പിതാവിനെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവൾ ചോദിച്ചത്'

dot image

ചെന്നൈ: ലാൽ സലാമിന്റെ ഓഡിയോ ലോഞ്ചിനിടെ മകൾ ഐശ്വര്യ തന്റെ പിതാവ് സംഘിയല്ല എന്ന് പറഞ്ഞതിനോട് പ്രതികരിച്ച് സൂപ്പർ താരം രജനികാന്ത്. സംഘി എന്നത് ഒരു മോശം വാക്കാണെന്ന് മകൾ പറഞ്ഞിട്ടില്ലെന്നാണ് രജനികാന്തിന്റെ പ്രതികരണം. ഒരു വിഭാഗം ആളുകൾ തന്റെ പിതാവിനെ സംഘി എന്ന് വിളിക്കുന്നതിലായിരുന്നു ഐശ്വര്യയുടെ പരാമർശം.

'എന്റെ മകൾ സംഘി എന്നത് ഒരു മോശം പദമാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ആത്മീയതയിൽ ഏർപ്പെട്ടിരിക്കുന്ന പിതാവിനെ എന്തിനാണ് ഇങ്ങനെ മുദ്രകുത്തുന്നത് എന്ന് മാത്രമാണ് അവൾ ചോദിച്ചത്'. രജനികാന്തിന്റെ വാക്കുകൾ ഇങ്ങനെ.

സോഷ്യൽ മീഡിയയിൽ രജനികാന്ത് സംഘിയാണെന്ന തരത്തിലുള്ള പോസ്റ്റുകൾ കാണാറുണ്ടെന്നും പിതാവിനെ അങ്ങനെ വിളിക്കുന്നതിൽ ഏറെ വിഷമമുണ്ടെന്നുമാണ് ഐശ്വര്യ രജനികാന്ത്. രജനീകാന്ത് പ്രധാന വേഷത്തിലെത്തുന്ന 'ലാൽസലാം' എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മകളും സംവിധായികയുമായ ഐശ്വര്യ. രജനികാന്ത് ഒരു സംഘിയായിരുന്നെങ്കിൽ ലാൽസലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

'ഹോളിവുഡ് സിനിമകളുടെ കാസറ്റ് ഇട്ടിട്ട് മാർലിൻ ബ്രാൻഡോയെ കണ്ട് പഠിക്കുന്ന മമ്മൂട്ടി'; കമൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us