സാഹിത്യവുമായി ബന്ധിപ്പിക്കുന്ന തിരക്കഥകളായിരുന്നു മുൻപുണ്ടായിരുന്ന സിനിമകൾ ഇന്ന് അതിന്റെ ആവശ്യമില്ലെന്ന് സംവിധായകൻ കമൽ. ഹോളിവുഡ് സിനിമയിൽ സംവിധാനവും തിരക്കഥയുമെല്ലാം ഒരാളാണ്. ഇന്ത്യൻ സിനിമയിൽ മാത്രമാണ് സാഹിത്യം സിനിമയോട് ചേർക്കുന്നത് എന്നും കമൽ അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് ബ്രേക്ക്ഫാസ്റ്റിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
ഇന്ന് സാഹിത്യവുമായി ബന്ധിപ്പിക്കുന്ന തിരക്കഥകളില്ല മലയാള സിനിമയിൽ. പക്ഷെ സിനിമയുടെ രീതി മാറുന്നതിനനുസരിച്ച് അതിന്റെ ആവശ്യമില്ല. ഹോളിവുഡിലൊക്കെ നോക്കിയാൽ കാണാം, സിനിമയുടെ സംവിധായകൻ തന്നെയാണ് തിരക്കഥയൊരുക്കുന്നത്. അല്ലാതെ തിരക്കഥയും സാഹിത്യവുമായി യാതൊരു ബന്ധവുമില്ല. ഇന്ത്യൻ സിനിമയിലാണ് കൂടുതലായും സാഹിത്യം സിനിമയോട് ചേർന്നിരിക്കുന്നത്. മലയാളത്തിലെ വലിയ എഴുത്തുകാരായിരുന്നു തിരക്കഥയൊരുക്കിയത് എന്നതാണ് അതിന് കാരണം.
'പഠാന്' ശേഷം വീണ്ടും 100 കോടി ക്ലബിൽ സിദ്ധാർഥ് ആനന്ദ് ചിത്രം; 'ഫൈറ്റർ' ബോക്സ് ഓഫീസ് കളക്ഷൻഎംടിക്കും പത്മരാജനും മുൻപുള്ള തലമുറ നോക്കിയാൽ തന്നെ തോപ്പിൽ ഭാസി, എസ് എൽ പുരം, വൈക്കം ചന്ദ്രശേഖരൻ നായർ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരൊക്കെ സിനിമയ്ക്ക് തിരക്കഥയൊരുക്കിയവരാണ്. അതുകൊണ്ട് തന്നെ അവരുടെ സിനിമകൾ സാഹിത്യവുമായി ചേർന്നു നിൽക്കുന്നതായിരുന്നു. പിന്നീട് ദൃശ്യ ഭാഷയിലേക്ക് സിനിമ മാറുകയാണ്. ദൃശ്യത്തിലൂടെ കഥ പറയാൻ തുടങ്ങിയ കാലഘട്ടമായപ്പോഴേക്കും സാഹിത്യം സിനിമയിൽ നിന്ന് പിറകിലേക്ക് മാറി.