സൗന്ദര്യം വര്ധിപ്പിക്കാൻ ശസ്ത്രക്രിയ നടത്തി; ബ്രസീലിയൻ ഗായികയ്ക്ക് ദാരുണാന്ത്യം

വയറില് നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങൾ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയ ചെയ്തത്

dot image

ശസ്ത്രക്രിയയ്ക്ക് വിധേയയായ ബ്രസീലിയൻ ഗായിക ഡാനി ലി (42) അന്തരിച്ചു. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലിപോസക്ഷന് വിധേയയായ ശേഷം ഉണ്ടായ സങ്കീർണതകളെത്തുടർന്നായിരുന്നു ഗായികയ്ക്ക് അന്ത്യം സംഭവിച്ചത്.

വയറില് നിന്നും കൊഴുപ്പ് നീക്കം ചെയ്യാനും സ്തനഭാഗങ്ങൾ ചെറുതാക്കാനും വേണ്ടിയാണ് ഡാനി ലി ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കിടെ ആരോഗ്യ നില മോശമായതിനെ തുടർന്ന് അടിയന്തര ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല.

സംഗീതരംഗത്ത് ഏറെ സജീവമായിരുന്ന ഡാനി തന്റെ അഞ്ചാം വയസിലാണ് സംഗീതം അഭ്യസിച്ചു തുടങ്ങുന്നത്. പിന്നീട് ടാലന്റ്-റിയാലിറ്റി ഷോകളിലും ശ്രദ്ധേയായി. 'ഐ ആം ഫ്രം ദ് ആമസോണ്' എന്ന ആൽബമാണ് ഡാനിയെ ലോകപ്രശസ്തയാക്കിയത്. ഭര്ത്താവും ഏഴ് വയസുള്ള മകളുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us