കമൽഹാസൻ ചിത്രം ഡ്രോപ്പ് ചെയ്തു; എച്ച് വിനോദിന്റെ അടുത്ത ചിത്രം ധനുഷിനൊപ്പം ?

എച്ച് വിനോദ് തീരൻ അധികാരം ഒൻട്ര് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്

dot image

തീരൻ അധികാരം ഒൻട്ര് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോദ്. അദ്ദേഹം കമൽഹാസനൊപ്പം ഒരുങ്ങി സിനിമ ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ ആ ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ എച്ച് വിനോദ് ധനുഷിനൊപ്പം സിനിമ ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ധനുഷിനോട് എച്ച് വിനോദ് കഥ പറഞ്ഞതായും താരത്തിന് കഥ ഇഷ്ടപ്പെതായും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആൾമാറാട്ടക്കാരനായാകും താരം സിനിമയിലെത്തുക എന്നും സൂചനകളുണ്ട്. ധനുഷ് ഇപ്പോൾ ശേഖർ കമ്മുലയുടെ സിനിമയുടെ തിരക്കുകളിലാണ്. അതിന് ശേഷമായിരിക്കും ഈ സിനിമയുടെ വർക്കുകൾ ആരംഭിക്കുക എന്നും റിപ്പോർട്ടുകളുണ്ട്.

സെൽഫി എടുക്കുന്നതിനിടയിൽ ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; ഞെട്ടി താരം, വീഡിയോ

അതേസമയം എച്ച് വിനോദ് തീരൻ അധികാരം ഒൻട്ര് എന്ന സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. കാർത്തി തന്നെയേയിരിക്കും ഈ ചിത്രത്തിലും നായകനാവുക. തീരൻ 2നു പുറമെ യോഗി ബാബുവിനെ നായകനാക്കിയും എച്ച് വിനോദിന്റെ സിനിമ ഒരുങ്ങുന്നതായി സൂചനകളുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us