കഴിഞ്ഞ വർഷം തമിഴ് സിനിമയിൽ കഥ കൊണ്ടും മേക്കിങ് കൊണ്ടും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നായിരുന്നു വെട്രിമാരന്റെ 'വിടുതലൈ'. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി സിനിമാപ്രേമികൾ വെറെ നാളായി കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പുകൾക്കിടയിലാണ് വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങൾ 2024 ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാർത്ത വരുന്നത്. എന്നാൽ മേളയിൽ പ്രദർശിപ്പിക്കുന്ന പതിപ്പും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പതിപ്പും വ്യത്യസ്തമായിരിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
വിടുതലൈ 2ന്റെ ചിത്രീകരണം പൂർത്തികരിച്ചിട്ടില്ല. ഈ രംഗങ്ങൾ ഒഴിവാക്കിയ ചെറിയ പതിപ്പായിരിക്കും റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുക. ഈ രംഗങ്ങൾ പൂർ്൪ത്തിയാക്കിയ ശേഷം ഒരു എക്സറ്റൻഡഡ് വേർഷൻ ആയിരിക്കും തിയേറ്ററുകളിലെത്തുക എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഈ മാസം 31 നും ഫെബ്രുവരി മൂന്നിനുമാണ് വിടുതലൈയുടെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ സ്ക്രീനിങ് നടക്കുക.
വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങൾ റോട്ടർഡാമിൽ പ്രദർശിപ്പിക്കുക ഈ തീയതികളിൽ; ആവേശത്തിൽ സിനിമാപ്രേമികൾസൂരി, വിജയ് സേതുപതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രങ്ങളാണ് വിടുതലൈ ഒന്ന്-രണ്ട് ഭാഗങ്ങൾ. കോൺസ്റ്റബിൾ കുമരേശനായെത്തിയ സൂരിയുടെ കരിയർ ബെസ്റ്റ് ചിത്രമാണ് വിടുതലൈ എന്നാണ് പ്രേക്ഷക പക്ഷം. മാവോയിസ്റ്റ് നേതാവായാണ് വിജയ് സേതുപതി അഭിനയിച്ചത്. രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാൾ വാതിയാർ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.
സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ പറഞ്ഞു വെക്കുന്നത്. ബി ജയമോഹന്റെ 'തുണൈവൻ' എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ പിരീഡ് ക്രൈം ത്രില്ലർ വിഭാഗത്തിലുളള വിടുതലൈയുടെ ആദ്യ ഭാഗം കഴിഞ്ഞ വർഷം ആദ്യമാണ് റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കിയിരുന്നു.