സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ പുതിയ അപ്ഡേറ്റുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തുടർച്ചയായി കഥാപാത്രങ്ങളിൽ പരീക്ഷണങ്ങൾക്ക് വിധേയനാകുന്ന താരം പ്രതിനായകനായാണ് ഈ ചിത്രത്തിൽ എത്തുന്നത്. 'ഭൂതകാല'ത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഭ്രമയുഗം. ചിത്രം അടുത്തമാസം 15 ന് തിയേറ്ററുകളിൽ എത്തും.
അനീഷ് ജെ കരിനാടിന് പരസ്യ ചിത്രത്തിന് അവാര്ഡ്; 'കോണ്ടാക്ട്' അവാര്ഡുകള് വിതരണം ചെയ്തുചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ഭ്രമയുഗം ഏറെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയുടെ ലുക്ക് തന്നെയാണ് അതിൽ പ്രധാന കാരണമായി പറയുന്നത്. തുടരെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടിയുടെ ഭ്രമയുഗത്തിലും ആരാധകർ പ്രതീക്ഷയിലാണ്. സിനിമയുടെ ടീസർ ഈ മാസം ആദ്യം പുറത്തിറങ്ങിയിരുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിൽ കഥ പറയുന്ന ചിത്രം തികച്ചും വ്യത്യസ്തമായ രീതിയിലായിരിക്കും കഥ പറയുക എന്ന് ഉറപ്പ് നൽകുന്നതായിരുന്നു ടീസർ. മമ്മൂട്ടിയുടെ ഗംഭീര കഥാപാത്രവും പ്രകടനവും ടീസർ അരക്കിട്ടുറപ്പിക്കുന്നുണ്ട്.
അർജുൻ അശോകനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. മലയാളം തമിഴ് കന്നഡ തെലുങ്ക് ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുക. സിനിമയൊരുങ്ങുന്നത് ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണെന്നാണ് സൂചന. സിദ്ധാർത്ഥ് ഭരതൻ, അമൽഡ ലിസ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.