2015ൽ 'പ്രേമം' കേരളത്തിൽ മാത്രമല്ല അങ്ങ് തമിഴ്നാട്ടിലും തരംഗമായിരുന്നു. നിവിന് പോളിയും സായ് പല്ലവിയും ഒന്നിച്ച അൽഫോൺസ് പുത്രൻ ചിത്രം ബോക്സോഫീസിലും മാജിക്ക് തീർത്താണ് തിയേറ്റർ വിട്ടത്. വാലന്റൈൻ മാസമായ ഫെബ്രുവരിയിൽ തമിഴ്നാട്ടിൽ റീ-റിലീസിന് ഒരുങ്ങുകയാണ് സിനിമ.
റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നൽകാൻ പ്രത്യേക വെബ്പോർട്ടൽ; സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതിഫെബ്രുവരി ഒന്നിന് തിരഞ്ഞെടുത്ത ചില തിയേറ്ററുകളിൽ ആണ് ചിത്രം വീണ്ടും പ്രദർശിപ്പിക്കുക. 2016ലും 2017ലും പ്രേമം തമിഴ്നാട്ടില് റീ-റിലീസ് ചെയ്തിരുന്നു.
200 ദിവസങ്ങളിലേറെയാണ് ചെന്നൈയിലെ ഒരു തിയേറ്ററിൽ ചിത്രം പ്രദർശിപ്പിച്ചത്. പ്രേമം തമിഴിൽ റീമേക്ക് ചെയ്യരുതെന്നും 'ഒറിജിനലിനെ' അത്രമാത്രം സ്നേഹിക്കുന്നുവെന്നുമാണ് ആരാധകരുടെ അഭിപ്രായം. നാല് കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ആഗോള ബോക്സ് ഓഫീസില് നിന്ന് 73 കോടി രൂപ നേടി എന്നാണ് റിപ്പോർട്ടുകൾ.
മലയാള സിനിമയിൽ മറ്റൊരു മാതൃക കൂടി; ഷൂട്ടിന് നിർമ്മിച്ച വീട് ഒരു കുടുംബത്തിന് തണലാകുംനിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജോർജിന്റെ ജീവിതത്തിൽ വന്നു ചേരുന്ന പ്രണയങ്ങളും പ്രതിസന്ധികളും വളരെ രസകരമായി പ്രേമം ചർച്ച ചെയ്യുന്നുണ്ട്. ചിത്രത്തിലെ ഹ്യൂമറും പാട്ടുകളും ഇന്നും ട്രെൻഡാണ്. സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ മലറിന്റെ ഹെയർസ്റ്റൈലും പേരും വരെ പെൺകുട്ടികൾ ഏറ്റെടുത്തപ്പോൾ ജോർജിന്റെ കറുത്ത ഷർട്ടും വെള്ള മുണ്ടും യുവാക്കളുടെ കോളേജ് ട്രൻഡായി മാറിയിരുന്നു. നിവിൻ പോളിയുടെ കരിയറിൽ തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ചിത്രം.