മുന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ബയോപിക്ക് 'യാത്ര'യുടെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. വൈ എസ് ആറായി മമ്മൂട്ടിയെത്തിയ ചിത്രത്തിൽ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയായിരുന്നത് നടൻ ജീവയാണ്. ജഗൻ മോഹൻ റെഡ്ഡിയെ കേന്ദ്രീകരിച്ചാണ് രണ്ടാം ഭാഗം മുൻപോട്ട് പൊകുന്നതെങ്കിലും മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രീകരണ സമയത്ത് മമ്മൂട്ടി തനിക്ക് നൽകിയ നിർദേശങ്ങളെ കുറിച്ച് പറയുകയാണ് ഇപ്പോൾ ജീവ.
2000ൽ 'ആനന്ദം' എന്ന ചിത്രത്തിൽ ആദ്യമായി പ്രവർത്തിച്ചതിന് ശേഷം മമ്മൂട്ടിയുമായുള്ള കൂടിക്കാഴ്ച ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. 20 വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ. മമ്മൂട്ടിയോടൊപ്പം ചിലവഴിച്ച സമയം വളരെ കുറവായിരുന്നു. ഒരിക്കൽ, സിനിമയിൽ ഒരു രാഷ്ട്രീയക്കാരൻ്റെ വേഷം ചെയ്യുന്നത് ഒരു നടൻ്റെ വ്യക്തി ജീവിതത്തെ ബാധിക്കുമോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. മറുപടിയായി സൂപ്പർതാരം പറഞ്ഞത്, 'എന്ത് പ്രശ്നം? നമ്മൾ അഭിനേതാക്കൾ മാത്രമാണ്', എന്നായിരുന്നു. ജീവ വ്യക്തമാക്കി.
സീക്വലോ റീമേക്കോ അല്ല, ഇതൊരു പുതിയ പരീക്ഷണം; അക്ഷയ് കുമാറിനൊപ്പം പ്രിയദർശൻ വീണ്ടും ബോളിവുഡിൽഅഭിനേതാക്കൾ വ്യത്യസ്ത കഥാപാത്രങ്ങളായി മാറുന്നുവരാണ്. രാഷ്ട്രീയ വ്യക്തികളെ സ്ക്രീനിൽ ചിത്രീകരിക്കുന്നതുകൊണ്ട് അവരെയോ അവരുടെ രാഷ്ട്രീയ ബന്ധങ്ങളെയോ അത് ഒരിക്കലും ബാധിക്കില്ലെന്ന് അദ്ദഹം പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. ഒരു നടനെ സംബന്ധിച്ചിടത്തോളം ലോകം അവരുടെ വേദിയാണെന്ന് അദ്ദേഹം പറഞ്ഞു. 'ഒരു നടൻ തനിക്ക് ലഭിക്കുന്ന വേദി ഉപയോഗപ്പെടുത്തണം' എന്ന മമ്മൂട്ടിയുടെ വാക്കുകൾ ഞാൻ എന്നും എന്നോട് ചേർത്തുവെയ്ക്കുംമെന്നും ജീവ കൂട്ടിച്ചേർത്തു.