തെന്നിന്ത്യയുടെ ബിഗ് സ്ക്രീനുകളിലേയ്ക്ക് 70 എംഎം, 35 എംഎം ഫിലിം റീലുകൾ തിരിച്ചുവരുന്നു. രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം ‘തലൈവർ 171’ ഐമാക്സ് റീലുകളിൽ ചിത്രീകരിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ് വ്യക്തമാക്കി.
മികച്ച ദൃശ്യഭംഗിയും ഡെപ്ത്തും ഫിലിമിനു നല്കാന് കഴിയും. 2023ൽ തിയേറ്ററുകളിൽ എത്തിയ 'ഓപ്പൺഹൈമർ', 'കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ' തുടങ്ങിയ നിരവധി ഹോളിവുഡ് ചിത്രങ്ങൾ ഫിലിം റീലുകളിലാണ് ചിത്രീകരിച്ചത്. കാന്സ് ചലച്ചിത്രമേളയില് പ്രദര്ശിപ്പിച്ചവയില് ശ്രദ്ധിക്കപ്പെട്ട പല ചിത്രങ്ങളും ഫിലിമില് ഷൂട്ട് ചെയ്തവയായിരുന്നു.
റോട്ടർഡാമിൽ 'ഏഴ് കടൽ ഏഴ് മലൈ'; റെഡ്കാർപെറ്റിൽ തിളങ്ങി അഞ്ജലിയും നിവിൻ പോളിയും, ചിത്രങ്ങൾ കാണാംഫിലിമിൽ ചിത്രീകരിച്ച 20 ചിത്രങ്ങളാണ് 2020ൽ കാൻസിൽ പ്രദർശിപ്പിച്ചതെങ്കിൽ 2023ൽ എണ്ണം 35 ആയി ഉയർന്നു. വെളിച്ചം കൂടുതലുള്ള സാഹചര്യങ്ങളിൽ മികച്ച കാപ്ച്വറിങ്ങും റീലിൽ സാധ്യമാകും. ഫിലിമില് ഷൂട്ട് ചെയ്താലും പ്രോസസിങ് നടത്തി ഡിജിറ്റല് പ്രോജക്ടറുകള്ക്ക് അനുയോജ്യമായ തരത്തില് മാറ്റി പ്രദര്ശിപ്പിക്കുകയാണ് ചെയ്യുക. അതേസമയം ഉയർന്ന നിർമ്മാണ ചെലവ് ഉണ്ടാകും.
കടൽ പശ്ചാത്തലമാക്കി റിവഞ്ച് ഡ്രാമ; പെപ്പെ ചിത്രത്തിൽ രാജ് ബി ഷെട്ടിയുംലോകേഷ് കനകരാജ് ആദ്യമായാണ് രജനികാന്തിനൊപ്പം ഒന്നിക്കുന്നത്. രജനിക്ക് വില്ലനാകുക രാഘവ ലോറൻസ് ആണെന്നാണ് റിപ്പോർട്ടുകൾ. രജനികാന്തിന്റെ സ്റ്റൈലും സ്വാഗും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും താരത്തിന്റെ വില്ലൻ ഭാവങ്ങൾ തലൈവർ 171ലൂടെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.