ഡീപ് ഫേക്ക് വീഡിയോ: 'സിനിമയിൽ വരുന്നതിന് മുൻപെങ്കിൽ ആരും പിന്തുണക്കില്ലായിരുന്നു '; രശ്മിക മന്ദാന

'കോളേജ് കാലഘട്ടത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയില്ല, ആരും സപ്പോർട്ട് ചെയ്യില്ല'

dot image

സിനിമയിൽ വരുന്നതിന് മുൻപ് കോളേജ് കാലഘട്ടത്തിലായിരുന്നു ഡീപ് ഫേക്ക് വീഡിയോ എങ്കിൽ ആരും സപ്പോർട്ട് ചെയ്യാൻ ഉണ്ടാകില്ലെന്ന് പറഞ്ഞിരിക്കുകയാണ് രശ്മിക മന്ദാന. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഈക്കാര്യം വ്യകത്മാക്കിയത്. ബോളിവുഡ് നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ രണ്ട് മാസങ്ങൾക്ക് മുൻപാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. കേസിലെ പ്രതികളെ ഡൽഹി പോലീസ് അറസ്റ് ചെയ്തിരുന്നു.

'ഒരുപക്ഷെ കോളേജ് കാലഘട്ടത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് ചെയ്യണം എന്ന് അറിയില്ല, ആരും സപ്പോർട്ട് ചെയ്യില്ല. സമൂഹം എന്ത് വിചാരിക്കും എന്ന പേടിയാണ്. ആളുകൾ ആഗ്രഹിക്കുന്ന രീതിയിലായിരിക്കണം നമ്മുടെ പ്രതികരണവും. അങ്ങനെ ഒരിക്കലും ചെയ്യരുത്. പ്രതികരിക്കാതിരിക്കരുത്. ശക്തമായി തന്നെ പ്രതികരിക്കണം. മറ്റുള്ളവരിലേക്ക് ഇത് എത്തിക്കണം എന്നത് നമ്മുടെ കടമയായി എടുക്കണം' രശ്മിക പറഞ്ഞു.

തലൈവർക്ക് പിന്നാലെ ഫഹദും ആന്ധ്രയിലെത്തി; വേട്ടയ്യൻ ഷൂട്ടിങ് പുരോഗമിക്കുന്നു

സാമൂഹ്യമാധ്യമങ്ങളിൽ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ച വ്യാജ വീഡിയോ പലരും വ്യാപകമായി ഷെയർ ചെയ്തിരുന്നു. ഗ്ലാമറസ് വസ്ത്രം ധരിച്ച് യുവതി ലിഫ്റ്റിലേക്ക് ഓടിക്കയറുന്നതാണ് വീഡിയോ. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിക്കുന്നത്. വിഷയത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാഭ് ബച്ചനടക്കം നിരവധി താരങ്ങൾ രംഗത്തു വന്നിരുന്നു. ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ കൃത്യമായ നിയന്ത്രണം വേണമെന്നും ബച്ചൻ ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ വിഷയം ചർച്ചയായതോടെ കേന്ദ്ര ഐ ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ സോഷ്യൽ മീഡിയ കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

രൺവീർ കപൂർ നായകനായ അനിമൽ ആണ് രശ്മികളുടേതായി ഒടുവിൽ റിലീസായ ചിത്രം. അല്ലു അർജുൻ ചിത്രം പുഷയുടെ രണ്ടാം ഭാഗമാണ് റിലീസിനൊരുന്ന രശ്മികളുടെ റിലീസിനൊരുകുന്ന ചിത്രം. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമികുക്കയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us