തനി ഒരുവൻ 2, അയലാൻ 2...; തമിഴകം 2025ലേയ്ക്ക് കരുതി വച്ചിരിക്കുന്ന സീക്വലുകൾ

തമിഴകം കൊണ്ടാടിയ ചില വിജയ ചിത്രങ്ങളുടെ സീക്വലുകൾ വരാനിരിക്കുകയാണ്

dot image

കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ ക്യാൻവാസും മികച്ച കണ്ടെന്റും നൽകി ഇന്ത്യൻ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുകയാണ് തമിഴ് സിനിമാ വ്യവസായം. പ്രതീക്ഷയുള്ള സൂപ്പർതാര-സംവിധായക ചിത്രങ്ങൾ തമിഴകത്തിന്റെ ചർച്ചയിൽ ഉണ്ട്. എന്നാൽ തമിഴകം കൊണ്ടാടിയ ചില വിജയ ചിത്രങ്ങളുടെ സീക്വലുകൾ കൂടി 2025ൽ വരാനിരിക്കുകയാണ്.

തനി ഒരുവൻ 2

നടൻ ജയം രവിയെ നായകനാക്കി മോഹൻ രാജ സംവിധാനം ചെയ്ത 'തനി ഒരുവൻ' 2015ലെ സൂപ്പർഹിറ്റ് വിജയങ്ങളിൽ ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലാണ്. 2024 ഏപ്രിലിൽ തനി ഒരുവൻ 2 ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന.

ജയം രവിയ്ക്ക് പുറമെ അരവിന്ദ് സ്വാമിയും നയൻതാരയുമായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങൾ. 2023 ആഗസ്റ്റിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമുണ്ടായത്. നയൻതാര തന്നെയാണ് പുതിയ ചിത്രത്തിലെയും നായിക. മറ്റുതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യൻ സംഗീതാസ്വാദകരെ കീഴടക്കിയ പാകിസ്താൻ ഗായകൻ; ആതിഫ് അസ്ലം വീണ്ടും ബോളിവുഡിലേക്ക്

നീരവ് ഷായാണ് ഛായാഗ്രഹണം. സാം സി എസ് സംഗീതം നിർവഹിക്കുന്നു. വസന്ത്കുമാറാണ് എഡിറ്റിങ്. എജിഎസ് എന്റർടെയിൻമെന്റ്സാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

സർപ്പട്ട പരമ്പരൈ 2

ആര്യ നായകനായി എത്തിയ ഹിറ്റ് ചിത്രം സർപ്പട്ട പരമ്പരൈയുടെ രണ്ടാം ഭാഗവും അണിയറയിലാണ്. കബിലൻ എന്ന കഥാപാത്രത്തിനുവേണ്ടി ബോക്സിങ് പരിശീലനം ആരംഭിച്ചതിന്റെ വീഡിയോ ആര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കൊവിഡ് കാലത്ത് തിയേറ്റർ റിലീസ് നഷ്ടമായ പാ രഞ്ജിത്ത് ചിത്രം ഒടിടിയിൽ വലിയ സ്വീകാര്യത നേടി. വിക്രം നായകനായ 'തങ്കലാൻ' പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. തങ്കലാൻ റിലീസിന് ശേഷം സംവിധായകൻ സർപട്ട പരമ്പരൈ 2 ഒരുക്കും.

ക്യാപ്റ്റൻ മില്ലർ 2

തമിഴ് പിരിയഡ് ആക്ഷൻ ഡ്രാമ 'ക്യാപ്റ്റൻ മില്ലർ' 2024 ജനുവരി 12നാണ് തിയേറ്ററുകളിലെത്തിയത്. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് രാജ്യത്തുടനീളം ലഭിച്ചത്. ധനുഷിന്റെ 'പവർഫുൾ' പെർഫോമൻസിനൊപ്പം തെലുങ്ക് സൂപ്പർസ്റ്റാർ ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന താരമായി. രണ്ടാം ഭാഗം ഉറപ്പ് നൽകിയാണ് സിനിമ അവസാനിക്കുന്നത്.

സിൽക്ക് സാരിയിൽ അല്ലു അർജുൻ; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അയലാൻ 2

ശിവകാർത്തികേയനെ നായകനാക്കി ആർ രവികുമാർ സംവിധാനം ചെയ്ത 'അയലാനും' 2023 ജനുവരി റിലീസ് ആയിരുന്നു. സയൻസ് ഫിക്ഷൻ ഴോണറിലുള്ള ചിത്രത്തിൽ രാകുൽ പ്രീത് സിങ് ആണ് നായിക. ശരത് കേൽകർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അയലാൻ 2വും അണിയറയിലാണ്.

വിടുതലൈ 2, ഇന്ത്യൻ 2, ഇന്ത്യൻ 3 പോലെ ചിത്രീകരണം പൂർത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ സീക്വലുകളും തമിഴകത്ത് റിലീസിനുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ കൈതി 2, വിക്രം 2 എന്നീ ചിത്രങ്ങളും ആലോചനയിലാണെന്നാണ് സൂചന.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us