ബിജോയ് നമ്പ്യാർ ചിത്രത്തിൽ കാളിദാസ് ജയറാമും അർജുൻ ദാസും; 'പോർ' റിലീസിന്

തമിഴ്-ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്

dot image

ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ഹിന്ദി-തമിഴ് ചിത്രം റിലീസിന്. ഹിന്ദിയിൽ 'ഡാംഗെ' എന്നും തമിഴിൽ 'പോർ' എന്നും പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ടി-സീരീസ് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവെച്ചു. മാർച്ച് ഒന്നിന് ഇരു ചിത്രങ്ങളും തിയേറ്ററുകളിലെത്തും.

അമേരിക്കൻ നടനും സംവിധായകനുമായ കാൾ വെതേഴ്സ് അന്തരിച്ചു

തമിഴ് പതിപ്പ് പോറിൻ്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അർജുൻ ദാസും കാളിദാസ് ജയറാമുമാണ് നായകന്മാർ. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ പരസ്പരം വൈര്യം സൂക്ഷിക്കുന്ന വിദ്യാർത്ഥികളാണ് ഇരുവരുടെയും കഥാപാത്രങ്ങൾ എന്നാണ് സൂചന. 'നിങ്ങൾ ഈ യുദ്ധത്തിന് തുടക്കമിട്ടു, ശേഷം സംഭവിക്കുന്ന കാര്യങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല,' എന്ന് അർജുൻ ദാസിന്റെ കഥാപാത്രം പറയുന്നിടത്താണ് ടീസർ അവസാനിക്കുന്നത്.

രാജ്യാന്തര വനിതാ ചലച്ചിത്രമേളയുടെ അഞ്ചാം പതിപ്പ് എറണാകുളത്ത്

'ഡാങ്കേ' എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി പതിപ്പിൽ ഹർഷവർദ്ധൻ റാണെയും ഇഹാൻ ഭട്ടുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നികിത ദത്തയും ടിജെ ഭാനുവുമാണ് നായികമാർ. തമിഴ് പതിപ്പിൽ സഞ്ചന നടരാജനൊപ്പം ടിജെ ഭാനുവും അഭിനയിക്കുന്നുണ്ട്. അർജുൻ ദാസിനൊപ്പം ടിജെ ഭാനു അഭിനയിക്കുമ്പോൾ കാളിദാസ് ജയറാമിൻ്റെ പ്രണയ ജോടിയായി സഞ്ചന എത്തുന്നു.

ഒരേ സമയത്താണ് ചിത്രം ഇരുഭാഷകളിലും ചിത്രീകരിച്ചത്. ഷൈത്താൻ, ഡേവിഡ്, തൈഷ്, സോളോ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബിജോയ് നമ്പ്യാർ. പ്രഭു ആൻ്റണി, മധു അലക്സാണ്ടർ എന്നിവർക്കൊപ്പം സംവിധായകനും ചിത്രത്തിൽ നിർമ്മാണ പങ്കാളിയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us