അറ്റ്ലിയോ അതോ എച്ച് വിനോദോ... ദളപതി 69 ചെയ്യുന്നതാര്?; സോഷ്യൽ മീഡിയയിൽ ചർച്ചകൾ

ലിയോയുടെ വിജയത്തിനിപ്പുറം നെൽസൻ ദിലീപ്കുമാർ ആകും 69-ാം ചിത്രത്തിന്റെ സംവിധായകനെന്നും റിപ്പോർട്ട് ഉണ്ട്.

dot image

വിജയ്യുടെ പാർട്ടി പ്രഖ്യാപനവും സിനിമയിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനവും ചർച്ച ചെയ്യപ്പെടുകയാണ്. 69-ാം ചിത്രം പൂർത്തിയാക്കിയതിന് ശേഷം സിനിമയില് നിന്ന് ഇടവേളയെടുക്കാനാണ് വിജയ്യുടെ പദ്ധതി. എന്നാൽ ദളപതി 69 സംവിധാനം ചെയ്യുക ആരാണെന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ പലതാണ്.

കാർത്തിക് സുബ്ബരാജ് ആണ് അറുപത്തി ഒമ്പതാം ചിത്രത്തിന്റെ സംവിധായകൻ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചകളിൽ ഒന്ന്. എന്നാൽ അജിത്തിന് ഹിറ്റുകൾ കൊടുത്തിട്ടുള്ള സംവിധായകൻ എച്ച് വിനോദിനൊപ്പമാണ് വിജയ് അവസാന ചിത്രമൊരുക്കുക എന്നും അഭ്യൂഹങ്ങൾ ഉണ്ട്. അതേസമയം അറ്റ്ലിയുടെ പേരും ഉയർന്ന് കേൾക്കുന്നുണ്ട്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ആൾ ടൈം(GOAT)' ചിത്രീകരണത്തിലാണ് വിജയ് ഇപ്പോൾ. കാർത്തിക് സുബ്ബരാജ് ആണ് സിനിമയുടെ സംവിധാനമെങ്കിൽ സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരിക്കും ചിത്രം നിർമ്മിക്കുക എന്നാണ് വിവരം. എസ് ജെ സൂര്യ ചിത്രത്തില് മറ്റൊരു പ്രധാന വേഷത്തിലെത്തും. സന്തോഷ് നാരായണനാണ് സംഗീത സംവിധാനമെന്നും റിപ്പോർട്ട് ഉണ്ട്.

അറ്റ്ലിയാണ് സംവിധായകനെങ്കിൽ പൊളിറ്റിക്കൽ സറ്റയർ ഴോണറിലാകും സിനിമയൊരുക്കുക എന്നാണ് റിപ്പോർട്ട്. വിജയ്ക്കൊപ്പം 'തെരി', 'മെർസൽ', ' ബിഗിൽ' എന്നീ സിനിമകൾ കൊണ്ട് ബോക്സ് ഓഫീസിൽ മാന്ത്രിക സംഖ്യകൾ ഉണ്ടാക്കിയ സംവിധായകനാണ് അദ്ദേഹം. വിജയ്- ഷാരൂഖ് ഖാൻ കോമ്പോയിൽ അറ്റ്ലി ബോളിവുഡ് ചിത്രം ഒരുക്കുന്നതായും റിപ്പോർട്ട് ഉണ്ട്. ലിയോയുടെ വിജയത്തിനിപ്പുറം നെൽസൻ ദിലീപ്കുമാർ ആകും 69-ാം ചിത്രത്തിന്റെ സംവിധായകനെന്നും റിപ്പോർട്ട് ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us