വിജയ്-വെങ്കട് പ്രഭു ചിത്രം 'ഗോട്ട്' (ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആണ് ദളപതി ആരാധകർ ലിയോയ്ക്ക് ശേഷം കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആവേശം നൽകുന്ന മറ്റൊരു വാർത്ത കൂടിയെത്തുകയാണ്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം വിറ്റ് പോയിരിക്കുന്നത് റെക്കോർഡ് തുകയ്ക്കാണ്. എന്നാൽ രണ്ട് തരത്തിലാണ് ഇതിനായുള്ള കരാർ ഒടിടി പങ്കാളികളുമായി തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം.
ഒടിടിയുമായുള്ള കരാറിൽ ലിയോ സിനിമയുടെ ഹിന്ദി പതിപ്പ് മൾട്ടിപ്ലക്സ് ശൃംഖലകളിൽ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് ഗോട്ട് രണ്ട് തരത്തിൽ കരാറാക്കിയിരിക്കുന്നത്. അതായത്, ഗോട്ടിന്റെ തമിഴ്, മലയാളം, തെലുങ്ക്, കന്നട വേർഷനുകൾ 125 കോടിക്കും ഹിന്ദി വേർഷൻ മാത്രം 25 കോടിക്കുമാണ് വിറ്റിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ പുതിയ റെക്കോർഡ് ആയ 150 കോടി നേടി വിജയ് മറ്റൊരു സ്ഥാനം കൂടിയുറപ്പിച്ചിരിക്കുകയാണ്.
യവന സുന്ദരി...; റിമ കല്ലിങ്കലിന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നുവിജയ്ക്കൊപ്പം വിജയ്, പ്രശാന്ത്, പ്രഭുദേവ, അജ്മൽ, മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 2023 നവംബറിൽ ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തായ്ലൻഡ്, ചെന്നൈ ഷെഡ്യൂളുകൾ പൂർത്തിയായി. ശ്രീലങ്ക, രാജസ്ഥാൻ, ഇസ്താംബുൾ എന്നിവിടങ്ങളിലാണ് ഇനി ചിത്രീകരണം നടത്തുക.
ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇരട്ടവേഷത്തിൽ രണ്ട് പ്രായത്തിലുള്ള കഥാപാത്രങ്ങളെയാണ് വിജയ് അവതരിപ്പിക്കുക എന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തിയ വിജയ്യുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.