മാസാകുമോ രജനികാന്തിന്റെ മൊയ്ദീൻ ഭായ്?; രാഷ്ട്രീയം പറയും 'ലാൽ സലാം' ട്രെയ്ലർ

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ചിത്രത്തിൽ കാമിയോ വേഷത്തിലുണ്ട്

dot image

ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം 'ലാൽ സലാമി'ന്റെ ട്രെയ്ലർ റിലീസ് ചെയ്തു. സ്പോർട്ട്സ് ഡ്രാമ ഴോണറിലൊരുങ്ങുന്ന ചിത്രം സമൂഹിക ചുറ്റുപാടിലുള്ള വിഷയങ്ങളെ ചൂണ്ടിക്കാട്ടുന്നതാണെന്ന് ട്രെയ്ലറിലെ ചില ഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. ചിത്രത്തിൽ രജനികാന്തിന്റെ മൊയ്ദീൻ എന്ന കഥാപാത്രം ആവേശം കൊള്ളിക്കുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ചിത്രത്തിൽ കാമിയോ വേഷത്തിലുണ്ട്.

മാസ് ഡയലോഗുകളും പെർഫോമൻസും രജനികാന്തിൽ നിന്ന് ലാൽ സലാമിലൂടെ കാണാൻ സാധിക്കുമെന്ന സൂചനകളാണ് ട്രെയ്ലർ വീഡിയോ നൽകുന്നത്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. പൊങ്കൽ റിലീസായി വരാനിരുന്ന ചിത്രം ഫൈബ്രുവരി ഒൻപതിനാണ് ആഗോള തലത്തിൽ റിലീസിനെത്തുന്നത്.

'എന്നെ കൊന്നോളൂ, പക്ഷെ നിങ്ങൾ ഇഷ്ടപ്പെടുന്നയാളുടെ ജീവൻ രക്ഷിക്കൂ'; പ്രതികരിച്ച് പൂനം പാണ്ഡേ

നടൻ വിക്രാന്തും മറ്റൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എ ആർ റഹ്മാനാണ് സംഗീതം പകരുന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ലാൽ സലാം തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ തമിഴ്നാട്ടിലെ വിതരണാവകാശം റെഡ് ജയന്റ് സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us