2016-ൽ അറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം 'തെരി'യുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രത്തിന്റെ പ്രഖ്യാപനം ടൈറ്റിൽ റിവീൽ വീഡിയോയിലൂടെ അണിയറപ്രവർത്തകർ പങ്കുവെച്ചു. 'ബേബി ജോൺ' എന്നാണ് ചിത്രത്തിന്റെ പേര്. വരുണിന്റെ 18-ാമത് ചിത്രമാണിത്. വൻ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
കലീസ് ആണ് ബേബി ജോണിന്റെ സംവിധായകൻ. ആറ്റ്ലീയുടെ അസിസ്റ്റന്റ് ആയി പ്രവര്ത്തിച്ചിട്ടുള്ളയാളാണ് കലീസ്. പ്രിയ ആറ്റ്ലിയും മുറാദ് ഖേതാനിയും ചേര്ന്നാണ് നിർമ്മാണം. മെയ് 31-ന് ചിത്രം തിയേറ്ററുകളിലെത്തും. ആക്ഷൻ എന്റർടെയ്നറായെത്തുന്ന സിനിമയിൽ നായികയാകുന്നത് കീർത്തി സുരേഷാണ്.
'തങ്കലാൻ' വരാൻ ഇനിയും വൈകും; ചിയാൻ സിനിമ രണ്ടാം തവണയും റിലീസ് ഡേറ്റ് മാറ്റിവമിഖ ഗബ്ബി, ജാക്കി ഷ്രോഫ് എന്നിവരും ബേബി ജോണിന്റെ ഭാഗമാകും. സിനിമയ്ക്ക് സംഗീതമൊരുക്കുന്നത് തമൻ ആണ്. ടീസർ വീഡിയോയിലുള്ള തമന്റെ ബിജിഎമ്മിനെ നിരവധി പേരാണ് പ്രശംസിച്ചെത്തിയിരിക്കുന്നത്. വരുണിന്റെ ലുക്കും പ്രതീക്ഷ നൽകുന്നുവെന്നും പ്രതികരണങ്ങളുണ്ട്.