ഈ വർഷത്തെ ആദ്യ റെക്കോർഡ് നേട്ടവുമായി തേജ സജ്ജയുടെ ഹനുമാൻ

ഇരുപത് ദിവസത്തില് ആഗോള ബോക്സോഫീസില് 250 കോടിയിലേറെ ചിത്രം നേടി

dot image

തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം ഹനുമാൻ ഇരുപത് ദിവസത്തില് ആഗോള ബോക്സോഫീസില് 250 കോടിയിലേറെ നേടി. ഇതില് ഇന്ത്യയിൽ തന്നെ ചിത്രം ബോക്സോഫീസില് 200 കോടി പിന്നിട്ടു. ഈ വർഷത്തെ 200 കോടി ക്ലബ്ബിൽ ആദ്യം ഇടം പിടിച്ച ചിത്രം എന്ന നേട്ടം ഇതോടെ ഹനുമാൻ സ്വന്തമാക്കി. വിദേശത്ത് 5 മില്ല്യണ് ഡോളര് കളക്ഷന് ചിത്രം നേടിയിട്ടുണ്ട്.

ഈ മാസം 12 നാണ് ഹനുമാൻ ബോക്സ് ഓഫീസിൽ എത്തിയത്. മഹേഷ് ബാബുവിന്റെ 'ഗുണ്ടൂർ കാരം', വെങ്കിടേഷ് ദഗുബതിയുടെ 'സൈന്ധവ്' എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ തീയേറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 'ജയ് ഹനുമാൻ' ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അടുത്തിടെ പറഞ്ഞിരുന്നു. 'കല്ക്കി', 'സോംബി റെഡ്ഡി' എന്നിവയാണ് പ്രശാന്ത് വര്മയുടെ തെലുങ്കില് ശ്രദ്ധയാകര്ഷിച്ച മറ്റു ചിത്രങ്ങൾ. ഹനുമാൻ പ്രൈംഷോ എന്റര്ടെയ്ൻമെന്റിന്റെ ബാനറിലാണ് നിര്മ്മിച്ചത്. കെ നിരഞ്ജൻ റെഢിയാണ് നിര്മാണം.

കൂടുതൽ 'ടോക്സിക്' ആകും; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിൽ കിംഗ് ഖാനും?

തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേയാകര്ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില് ഒടുവില് പ്രദര്ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില് തേജ സജ്ജ വേഷമിട്ടത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് പ്രദര്ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്മയുമാണ് തിരക്കഥ എഴുതിയത്.

dot image
To advertise here,contact us
dot image