'എനിക്ക് റോൾ തന്നാൽ സിനിമ പരാജയപ്പെടും'; അനിമൽ സംവിധായകന് മറുപടിയുമായി കങ്കണ

'നിങ്ങളുടെ ആൽഫ മെയിൽ നായകന്മാർ ഫെമിനിസ്റ്റുകളായി മാറും'

dot image

അനിമൽ സംവിധായകന്റെ സിനിമയിൽ തനിക്ക് വേഷം വേണ്ടന്ന് നടി കങ്കണ റണൗട്ട്. എക്സ് പോസ്റ്റിലൂടെയാണ് നടി പ്രതികരിച്ചത്. നേരത്തെ അനിമലിനെ വിമർശിച്ച് നടി കങ്കണ രംഗത്തെത്തിയിരുന്നു. പിന്നാലെ സിനിമയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക നടിയുടെ സിനിമകളെ പ്രശംസിക്കുകയും കങ്കണയ്ക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നതായും പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു താരം.

'നിരൂപണവും വിമർശനവും ഒരുപോലെയല്ല, എല്ലാ കലകളും അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും വേണം. എൻ്റെ റിവ്യൂവിനോട് പുഞ്ചിരിയോടെ പെരുമാറിയതിലൂടെ അദ്ദേഹത്തിന്റെ മനോഭാവം വ്യക്തമാകുന്നു. എന്നാൽ എനിക്ക് നിങ്ങളുടെ സിനിമയിൽ റോൾ നൽകരുത്. അങ്ങനെ ചെയ്താൽ നിങ്ങളുടെ ആൽഫ മെയിൽ നായകന്മാർ ഫെമിനിസ്റ്റുകളായി മാറും. തുടർന്ന് നിങ്ങളുടെ സിനിമകളും പരാജയപ്പെടും. നിങ്ങൾ ബ്ലോക്ക്ബസ്റ്ററുകൾ ഉണ്ടാക്കുക. സിനിമാ വ്യവസായത്തിന് നിങ്ങളെ ആവശ്യമാണ്,' കങ്കണ പറഞ്ഞു.

കൂടുതൽ 'ടോക്സിക്' ആകും; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിൽ കിംഗ് ഖാനും?

നേരത്തെ എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു കങ്കണ സിനിമയെ വിമർശിച്ചത്. സ്ത്രീകളെ മർദിക്കുന്ന സിനിമകൾ കാണാൻ പ്രേക്ഷകർ തിയേറ്ററുകളിലേക്ക് ഓടുന്നുവെന്നും ഈ പ്രവണത നിരുത്സാഹപ്പെടുത്തുന്നു എന്നുമാണ് കങ്കണ പറഞ്ഞത്. ഇതിന് മറുപടിയായി സന്ദീപ് റെഡ്ഡി വാങ്ക കഥയ്ക്ക് ആവശ്യമെങ്കില് കങ്കണയെ തന്റെ സിനിമയില് അഭിനയിപ്പിക്കും എന്നാണ് പറഞ്ഞത്. ക്വീനിലെയും മറ്റ് പല സിനിമകളിലെയും താരത്തിന്റെ പ്രകടനം തനിക്ക് ഇഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us