'അനിമലി'ന് ശേഷം രശ്മിക മന്ദാന പ്രതിഫലം നാല് കോടിയാക്കി?; മറുപടിയുമായി താരം

'വാർത്ത കാണുമ്പോൾ സംഗതി പരിഗണിക്കാമെന്ന് തോന്നുന്നു, കാരണം ചോദിച്ചാൽ പുറത്തുള്ള മാധ്യമങ്ങൾ ഇതാണ് പറയുന്നതെന്ന് പറയാം'

dot image

വിവാദങ്ങൾക്കിടയിലും ബോളിവുഡ് ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് രൺബീർ കപൂർ നായകനായ 'അനിമൽ'. അനിമലിലെ രൺബീറിന്റെ കഥാപാത്രത്തിനൊപ്പം അഭിനയം കൊണ്ട് മികച്ച് നിന്നത് രശ്മിക മന്ദാനയുടെ ഗീതാഞ്ജാലി എന്ന കഥാപാത്രമായിരുന്നു. സിനിമയുടെ ഗ്രാഫ് ഉയർന്നതോടെ നടിയും തന്റെ പ്രതിഫലം കൂട്ടിയതായുളള വാർത്തകൾ എത്തിയിരുന്നു. എന്നാൽ ഇത് താൻ പോലും അറിയാത്ത കാര്യമെന്നാണ് രശ്മിക പറയുന്നത്.

അടുത്ത സംവിധായകന്റെ പേരുമെത്തി; 'ദളപതി 69' ഒരുക്കുന്നത് വെട്രിമാരൻ? പുതിയ റിപ്പോർട്ട്

അനിമൽ സിനിമയ്ക്ക് ശേഷം രശ്മിക തന്റെ പ്രതിഫലം ഉയർത്തി എന്ന എക്സ് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു നടി. വാർത്ത കാണുമ്പോൾ സംഗതി പരിഗണിക്കാമെന്ന് തോന്നുന്നുവെന്നും, അതിന്റെ കാരണം നിർമ്മാതാക്കൾ ചോദിച്ചാൽ പുറത്തുള്ള മാധ്യമങ്ങൾ ഇതാണ് പറയുന്നതെന്ന് പറയാം, അവരുടെ വാക്കുകൾ അനുസരിച്ച് ജീവിക്കണമെന്ന് കരുതുന്നു, അല്ലാതെ താൻ എന്തു ചെയ്യാനാണെന്നും ര്ശമിക തമാശ രൂപേണ കുറിച്ചു.

രൺബീറിന്റെ ജീവിത പങ്കാളിയുടെ വേഷത്തിലാണ് രഷ്മിക അഭിനയിച്ചത്. സിനിമയിൽ രശ്മികയും രൺബീറുമായുള്ള ഇമോഷണൽ സീൻ വലിയ ശ്രദ്ധേയമായിരുന്നു. രശ്മികയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് അനിമൽ, 2022ൽ ഗുഡ് ബൈ എന്ന അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലാണ് നടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us