തനിക്ക് നേരെയുണ്ടായ ബോഡി ഷെയ്മിങ്ങിനോട് ശക്തമായ മറുപടിയുമായി ഗായിക സയനോര ഫിലിപ്പ്. ഒരു സംഗീത കോൺസർട്ടിന്റെ ഭാഗമായി സയനോര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുകളാണ് ഉയർന്നത്. എന്നാൽ ഉറച്ച ശബ്ദത്തോടെ കമന്റുകളോട് മറുപടി പറയുകയാണ് താരം.
ഇവിടെ വന്ന് സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യർത്ഥനയുണ്ട്. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം. ഇവിടെന്ന് ഒന്ന് ഒഴിഞ്ഞു തന്നാൽ വളരെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകൾ ഫോളോ ചെയ്യണം എന്ന യാതൊരു മുൻവിധിയും എനിക്കില്ല. കറുത്ത കാലുകൾ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാൻ അതിൽ അഭിമാനം കൊള്ളുന്നുണ്ട്. ഇനിയും കാണിക്കുന്നത് ആയിരിക്കും, ഗായിക പറഞ്ഞു.
ലോകേഷ് കനകരാജും ശ്രുതി ഹാസനും ഫ്രെയ്മിൽ, അണിയറയിലൊരുങ്ങുന്നതെന്ത്?; ചിത്രം ഏറ്റെടുത്ത് ആരാധകർനിങ്ങൾ എന്നെ കുറിച്ച് എന്ത് വിചാരിച്ചാലും എനിക്ക് ഒരു ചുക്കും ഇല്ല. ആരെയും നിർബന്ധിച്ച് ഇവിടെ പിടിച്ചു നിർത്തിയിട്ടില്ല. Live and let live ഇതിന്റെ അർത്ഥം മനസ്സിലാകാത്ത ഒരാളാണ് നിങ്ങൾ എങ്കിൽ ഈ പേജ് നിങ്ങൾക്ക് ഉള്ളതല്ല, സയനോര വ്യക്തമാക്കി. ഗായികയ്ക്ക് പിന്തുണയറിയിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.