'ജനങ്ങളുടെ നല്ലതിനു വേണ്ടി ആർക്കും രാഷ്ട്രീയത്തിൽ വരാം'; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ വടിവേലു

രാമേശ്വരത്ത് ക്ഷേത്ര ദര്ശനത്തിനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം

dot image

നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരിച്ച് വടിവേലു. ജനങ്ങൾക്ക് നല്ലത് ചെയ്യണമെന്നുള്ള ആർക്കും രാഷ്ട്രീയത്തിൽ വരാമെന്നും ഒരാൾ രാഷ്ട്രീയത്തിൽ വരരുതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും വടിവേലു പറഞ്ഞു. രാമേശ്വരത്ത് ക്ഷേത്ര ദര്ശനത്തിനെത്തിയപ്പോഴായിരുന്നു നടന്റെ പ്രതികരണം.

ആദ്യം ചോദിച്ചപ്പോൾ ഒരു ചിരി മാത്രം സമ്മാനിച്ച താരം വീണ്ടും ചോദ്യം ആവർത്തിച്ചപ്പോഴാണ് മറുപടി പറഞ്ഞത്. ജനങ്ങൾക്ക് നല്ലത് ചെയ്യണമെങ്കിൽ ആർക്കും രാഷ്ട്രീയത്തിൽ ചേരാം, നിങ്ങൾക്കും ചേരാം. എംജിആർ, രജനികാന്ത്, വിജയ് തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തിലെത്തിയില്ലേ, അവരൊക്കെ നാടിനും ജനങ്ങൾക്കും നല്ലത് ചെയ്യാനാണ് വന്നത്, നടൻ മറുപടി നൽകി.

'വാഴ്ത്തുക്കള്'; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസകളറിയിച്ച് രജനികാന്ത്

2011-ലെ തിരഞ്ഞെടുപ്പിൽ നടന് വിജയകാന്തിനെതിരെ ഡിഎംകെ പ്രചാരണത്തിനായി വടിവേലു സജീവമായിരുന്നു. എന്നാൽ ഡിഎംകെ പരാജയപ്പെട്ടതോടെ സിനിമയിൽ നിന്നും താരം അപ്രത്യക്ഷനായി. ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് ഔദ്യോഗികമായി തന്റെ രാഷ്ട്രീയ പ്രവേശ പ്രഖ്യാപനം നടത്തിയത്. തമിഴക വെട്രി കഴകം എന്ന് പേരിട്ടിരിക്കുന്ന കക്ഷി ഔദ്യോഗികമായി തിരഞ്ഞെടുപ്പ് കമ്മീഷനില് രജിസ്ട്രര് ചെയ്തു.

പാര്ട്ടി ആരംഭിക്കുന്നതിനോടൊപ്പം ഒരു മൊബൈല് ആപ്പും പാര്ട്ടി പുറത്തിറക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ആപ്പിലൂടെ ജനങ്ങള്ക്ക് പാര്ട്ടി അംഗമാവാന് സാധിക്കും. ഒരു കോടി ആളുകളെ പാര്ട്ടി അംഗമാക്കാനാണ് ആദ്യ ഘട്ടത്തില് ലക്ഷ്യമിടുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us