'എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത്', പോസ്റ്റുമായി പാർവതി; സന്ദീപ് റെഡ്ഢിക്കുള്ള മറുപടി?

രൺബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെ പാർവതി തിരുവോത്ത് നടത്തിയ പരാമർശത്തെ വിമർശിച്ച് സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക രംഗത്തെത്തിയിരുന്നു

dot image

മുംബൈ: രൺബീർ സിങ്, അർജുൻ റെഡ്ഡി എന്നീ ചിത്രങ്ങൾക്കെതിരെ പാർവതി തിരുവോത്ത് നടത്തിയ പരാമർശത്തെ വിമർശിച്ച് സംവിധായകൻ സന്ദീപ് റെഡ്ഢി വാങ്ക രംഗത്തെത്തിയിരുന്നു. ഇതിന് പരോക്ഷമായ മറുപടിയുമായി ഇപ്പോൾ പാർവതി തിരുവോത്ത് എത്തിയിരിക്കുകയാണ്. തന്നെക്കുറിച്ചുള്ള സന്ദീപിൻ്റെ അഭിപ്രായങ്ങളെക്കുറിച്ച് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് സംശയം തോന്നുംവിധമുള്ള പോസ്റ്റാണ് പാർവതി പങ്കുവച്ചിരിക്കുന്നത്. ഒരു അടിക്കുറിപ്പ് എഴുതുക, അല്ലെങ്കിൽ വോട്ടെടുപ്പിൽ പങ്കാളിയാകുക, സന്തോഷം എന്ന കുറിപ്പോടെ ചില സെൽഫികളാണ് പാർവതി പങ്കുവച്ചത്. ഈ ഫോട്ടോകളിലൊന്നിൽ ഞാൻ എന്ത് ചെയ്യണമെന്ന് എന്നോട് പറയരുത് എന്ന് ഒരു കുറിപ്പും ചേർത്തിരിക്കുന്നു.

പാർവതിയുടെ ഈ പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പറയാനുള്ളത് തുറന്ന് പറയാൻ പലപ്പോഴും ധൈര്യം കാണിക്കുന്ന നടിയാണ് പാർവതി. അതുകൊണ്ട് തന്നെയാണ് പാർവതിയുടെ ഈ പോസ്റ്റ് സന്ദീപ് റെഡ്ഡിയെ ഉന്നം വച്ചാണെന്ന സംശയം ഉയരുന്നത്. ‘ജോക്കർ’ എന്ന ഹോളിവുഡ് ചിത്രം അക്രമത്തെ ആഘോഷിക്കുന്നില്ലെന്നും അതേസമയം കബീർ സിങ് അതിനെ മഹത്വവൽക്കരിക്കുന്നെന്നുമാണ് പാർവതി തിരുവോത്ത് പറഞ്ഞത്. എന്നാൽ പാർവതിയുടെ ഈ മറുപടി കേട്ട് താൻ ഞെട്ടിപ്പോയെന്നാണ് സന്ദീപ് റെഡ്ഡി പറഞ്ഞത്. സിദ്ധാര്ത്ഥ് കണ്ണന് നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്ശം.

മമ്മൂട്ടിയുടെ പാൻ ഇന്ത്യൻ റിലീസ്, നാല് കഥാപാത്രങ്ങൾ; ഭ്രമയുഗത്തിന്റെ ബജറ്റ് പുറത്ത്

''മലയാളത്തില് ഒരു നടിയുണ്ട്. അവരുടെ പേര് പാര്വതി തിരുവോത്ത് എന്നാണെന്ന് കരുതുന്നു. ജോക്കര് കൊലപാതകത്തെ മഹത്വവല്ക്കരിക്കുന്നില്ലെന്ന് അവര് ഒരു അഭിമുഖത്തില് പറഞ്ഞു. ഒരു ഗാനം കേട്ട് ജോക്കര് ഏണിപ്പടിയില് നിന്നും ഡാന്സ് കളിക്കുമ്പോള് അത് മഹത്വവല്ക്കരണമായി അവര്ക്ക് തോന്നിയില്ല. എനിക്ക് അത് ഞെട്ടലുളവാക്കി. ഒരു നല്ല നടിയായ അവര്ക്ക് ജോക്കര് ആക്രമണത്തെ മഹത്വവല്ക്കരിക്കാതെ തോന്നുകയും കബീര് സിങ്ങ് മഹത്വവല്ക്കരിക്കുന്നതുമായി തോന്നിയാല് പൊതു സമൂഹത്തില് നിന്നും നാമെന്താണ് പ്രതീക്ഷിക്കേണ്ടത്'', സന്ദീപ് റെഡ്ഢി പറഞ്ഞു.

2019-ലാണ് വിഷയത്തിനാസ്പദമായ പരാമർശം പാർവതി നടത്തിയത്. അര്ജുന് റെഡ്ഢിയും കബീര് സിങ്ങും അക്രമങ്ങളുടെ മഹത്വവല്ക്കരണത്തിന്റെ ദൃശ്യവല്ക്കരണമാണെന്നും ജോക്കര് അങ്ങനെയല്ലെന്നുമായിരുന്നു പാര്വതി ഒരഭിമുഖത്തിൽ പറഞ്ഞത്. എല്ലാവരെയും കൊല്ലണമെന്ന രീതിയില് ജോക്കറിലെ ജ്വോകിന് അഭിനയിച്ചിട്ടില്ലെന്നും പാര്വതി പറഞ്ഞിരുന്നു. ഇതിനാണ് സന്ദീപ് റെഡ്ഢി വാങ്ക മറുപടി നൽകിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us