സീതയാകാൻ സായി പല്ലവിയില്ല, പകരം ബോളിവുഡ് നായിക; 'രമായണ' അപ്ഡേറ്റ്

ആദ്യം ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നത്, പിന്നീട് ആലിയ പിന്മാറിയതൊടെ സായി പല്ലവിയെ തിരഞ്ഞെടുക്കുകയായിരുന്നു

dot image

ആദിപുരുഷിന് ശേഷം രാമയണത്തെ ആസ്പദമാക്കിയൊരുക്കുന്ന നിതീഷ് തിവാരി ചിത്രം 'രാമായണ'യിലെ കാസ്റ്റങ്ങിൽ മാറ്റം. രൺബീർ കപൂർ രാമനും സായി പല്ലവി സീതയുമാകുമെന്നായിരുന്ന പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സീതയുടെ വേഷത്തിൽ സായി പല്ലവിയായിരിക്കില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

സായി പല്ലവിക്ക് പകരമായി ബോളിവുഡ് നായിക ജാൻവി കപൂർ ആ വേഷം ചെയ്യുമെന്നാണ് വിവരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. ചിത്രത്തിലാദ്യം ആലിയ ഭട്ടിനെയാണ് നിശ്ചയിച്ചിരുന്നത്. പിന്നീട് ആലിയ പിന്മാറിയതൊടെ സായി പല്ലവിയെ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

'ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല'; വാര്ത്ത നിഷേധിച്ച് വിശാല്

രാമായണയിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള അന്തിമ തീരുമാനമായിട്ടില്ല. അതേസമയം ഹനുമാനാകാൻ ബോളിവുഡിലെ ഒരു സൂപ്പർ സ്റ്റാർ തന്നെയെത്തുമെന്നുള്ള അഭ്യൂഹങ്ങളുണ്ട്. ഈ വേഷത്തിലേക്ക് സണ്ണി ഡിയോളിന്റെ പേരും വിഭീഷണനായി വിജയ് സേതുപതിയുടെ പേരും ചർച്ചയാകുന്നുണ്ട്. മൂന്ന് ഭാഗങ്ങളായെത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ഷൂട്ട് 2024 മെയ് മാസത്തിൽ ആരംഭിക്കുമെന്നാണ് റിപ്പോര്ട്ടുകള്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us