കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഒടിടി റിലീസിന് ശേഷവും ഗംഭീര അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് അനിമൽ. ജനുവരി 26-നാണ് സിനിമ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങിയത്. സിനിമ തിയേറ്ററിൽ എത്തിയപ്പോൾ തന്നെ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. കൂടാതെ ഒടിടി പ്ലാറ്റ്ഫോമിൽ നിന്ന് സിനിമ പിൻവലിക്കണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.
ജോക്കര് അക്രമത്തെ മഹത്വവല്ക്കരിക്കുന്നില്ലെന്ന പരാമര്ശം; പാര്വതി തിരുവോത്തിനെതിരെ സന്ദീപ് റെഡ്ഢിരൺബീർ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അനിൽ കപൂറും തൃപ്തി ഡിമ്രിയും പ്രധാന വേഷത്തിൽ എത്തിയിരുന്നു. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികൾ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും രംഗത്തെത്തിയിരുന്നു.
സീതയാകാൻ സായി പല്ലവിയില്ല, പകരം ബോളിവുഡ് നായിക; 'രമായണ' അപ്ഡേറ്റ്'അർജുൻ റെഡ്ഡി', 'കബീർ സിങ്' എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നിരുന്നത്. എന്നാൽ സിനിമയെ സിനിമയായി കാണുകയെന്നാണ് അണിയറപ്രവർത്തകർ പ്രതികരിച്ചത്. ഡിസംബർ ഒന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 800 കോടിയ്ക്ക് മുകളിലാണ് കളക്ട് ചെയ്തത്. അമിത് റോയ് ഛായാഗ്രഹണം നിര്വ്വഹിച്ച ചിത്രത്തിലെ എഡിറ്റര് സംവിധായകനായ സന്ദീപ് റെഡ്ഡി തന്നെയാണ്. ഒന്പത് സംഗീതസംവിധായകര് ചേർന്നാണ് 'അനിമലി'ലെ പാട്ടുകള് ഒരുക്കിയിരിക്കുന്നത്.