മികച്ച തിയേറ്റർ അനുഭവവും ഹൃദയം നിറഞ്ഞ പ്രതികരണങ്ങളുമായി 'നേര്' അമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ജീത്തു ജോസഫ്-മോഹൻലാൽ കൂട്ട് കെട്ടിൽ മറ്റൊരു വിജയ ചിത്രം കൂടി ചരിത്രം കൂറിക്കുമ്പോൾ പ്രേക്ഷകരോട് നന്ദി പറയുകയാണ് മോഹൻലാൽ. 'നേരി'ന് ലഭിച്ച സ്വീകരണത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് നന്ദിയെന്നാണ് മോഹൻലാൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
നേര് പോലെയുള്ള സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ഇത്രയും കൂടുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ഒരു സിനിമ 50 ദിവസം തുടർച്ചയായി പ്രദർശിപ്പിക്കുന്നത് ആ സിനിമ അത്രയും മികച്ചതായതു കൊണ്ടാണെന്നും പ്രേക്ഷകർ കമന്റ് ചെയ്യുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് നേര്. പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണെന്ന പ്രത്യേകത കൂടി നേരിനുണ്ട്.
പുഷ്പയുടെ പഞ്ച് രണ്ടാം ഭാഗം കൊണ്ട് കഴിയില്ല?; മൂന്നാം ഭാഗമെന്ന് അഭ്യൂഹംക്രിസ്മസ് റിലീസ് ആയി ഡിസംബര് 21-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്ന്നാണ്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്ലാല് ബിഗ് സ്ക്രീനില് അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് ചിത്രത്തിന്റെ നിര്മ്മാണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നേര് ലഭ്യമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.