കൃതി സനോണും ഷാഹിദ് കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'തേരി ബാതോം മെ ഐസാ ഉൽജാ ജിയ'. ചിത്രത്തിൽ റോബോട്ടായി കൃതി എത്തുമ്പോൾ അവളെ പ്രണയിക്കുന്ന മനുഷ്യനായാണ് ഷാഹിദ് വേഷമിടുന്നത്.
പുഷ്പയുടെ പഞ്ച് രണ്ടാം ഭാഗം കൊണ്ട് കഴിയില്ല?; മൂന്നാം ഭാഗമെന്ന് അഭ്യൂഹംറോബോട്ടുമായുള്ള ഡേറ്റിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് മനുഷ്യൻ വളരെ കോംപ്ലിക്കേറ്റഡ് ആണെന്നും അവരെ മനസിലാക്കാൻ ബുദ്ധിമുട്ടാണെന്നും കൃതി പറഞ്ഞു. ഉറപ്പായും ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തും. പക്ഷെ ഇക്കാലത്തു നല്ല ആൺകുട്ടിയെ കിട്ടാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ കല്യാണം അത്യാവശ്യം അല്ലെന്നും ഇത് തന്റെ അമ്മയോട് പറഞ്ഞിട്ടുണെന്നും കൃതി കൂട്ടിച്ചേർത്തു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടന്ന ഒരു അഭിമുഖത്തിലാണ് കൃതി ഇക്കാര്യം വ്യക്തമാക്കിയത്.
സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് 'തേരി ബാതോം മെ ഐസാ ഉൽജാ ജിയ' . മഡോക്ക് ഫിലിംസും ജിയോ സ്റ്റുഡിയോയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അമിത് ജോഷിയും ആരാധന സാഹും ചേർന്നാണ്. ധർമേന്ദ്ര, ഡിംപിൾ കപാഡിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നാളെ തിയേറ്ററുകളിൽ എത്തും.