ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലാൽ സലാം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ ഒരു എക്സറ്റൻഡഡ് കാമിയോ വേഷത്തിൽ രജനികാന്ത് അഭിനയിക്കുന്നുണ്ട്. സിനിമയുടെ പ്രധാന ഹൈലൈറ്റും ഇത് തന്നെയാണ്. ഇപ്പോൾ സിനിമയ്ക്കായി താരം വാങ്ങിയ പ്രതിഫലമാണ് ചർച്ചയാകുന്നത്.
തന്റെ മുന് ചിത്രത്തിനായി 100 കോടി രൂപ വാങ്ങിയ താരം ഇക്കുറി വാങ്ങിയ പ്രതിഫലം അൽപ്പം കൗതുകം ഉണർത്തുന്നതാണ്. ഒരു മിനിറ്റിന് ഒരു കോടിയാണ് ലാൽ സലാമിനായി രജനികാന്ത് വാങ്ങിയത് എന്നാണ് റിപ്പോർട്ട്. സിനിമയിൽ 40 മിനിറ്റോളമാണ് രജനികാന്തിന്റെ കഥാപാത്രം സിനിമയിലെത്തുക. അങ്ങനെ 40 കോടി രൂപയാണ് സിനിമയിലെ രജനികാന്തിന്റെ പ്രതിഫലം. മൊയ്ദീൻ എന്ന കഥാപാത്രമായാണ് സിനിമയിൽ രജനികാന്ത് എത്തുക.
സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സ്പോർട്ട്സ് ഡ്രാമ ഴോണറിലൊരുങ്ങുന്ന 'ലാൽ സലാം' സമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ ചൂണ്ടിക്കാട്ടുന്നതാണെന്ന് ട്രെയ്ലറിലെ ചില ഭാഗങ്ങളിൽ നിന്ന് വ്യക്തമാണ്. മാസ് ഡയലോഗുകളും പെർഫോമൻസും രജനികാന്തിൽ നിന്ന് ലാൽ സലാമിലൂടെ കാണാൻ സാധിക്കുമെന്ന സൂചനകളാണ് ട്രെയ്ലർ വീഡിയോ നൽകുന്നത്.
തഗ് ലൈഫ് അടുത്ത ഷെഡ്യൂൾ സെർബിയയിൽ; മണിരത്നവും സംഘവും ലൊക്കേഷൻ ഹണ്ടിലാ...വിഷ്ണു വിശാലാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ചിത്രത്തിൽ കാമിയോ വേഷത്തിലുണ്ട്. പൊങ്കൽ റിലീസായി വരാനിരുന്ന ചിത്രം ഫെബ്രുവരി ഒൻപതിനാണ് ആഗോള തലത്തിൽ റിലീസിനെത്തുന്നത്.