50 കോടിക്കരികിൽ; 'ഓസ്ലർ' ബോക്സ് ഓഫീസ് കളക്ഷൻ

'കേരള ബോക്സ് ഓഫീസിൽ മാത്രമായി 22.64 കോടി നേടി'

dot image

മിഥുൻ മാനുവൽ തോമസിന്റെ ജയറാം ചിത്രം 'എബ്രഹാം ഓസ്ലർ' മികച്ച മുന്നേറ്റം നടത്തി തിയേറ്ററുകളിൽ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ജനുവരി 11-ന് റിലീസിനെത്തിയ ചിത്രം 40 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇതോടെ ജയറാമിന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടുന്ന സിനിമയായിരിക്കുകയാണ് 'എബ്രഹാം ഓസ്ലർ'.

40.05 കോടിയാണ് ആഗോളതലത്തിലെ കണക്കെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. കേരള ബോക്സ് ഓഫീസിൽ മാത്രമായി 22.64 കോടി നേടിയതായാണ് സൂചന. മോഹൻലാലിൻ്റെ ഫാൻ്റസി ത്രില്ലർ 'മലൈക്കോട്ടൈ വാലിബനുമായി' താരതമ്യം ചെയ്യുമ്പോൾ, 'എബ്രഹാം ഓസ്ലർ' കഴിഞ്ഞ രണ്ട് വാരാന്ത്യങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഇൻവെസ്റ്റിഗേഷൻ ത്രില്ലാറായെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. മൗത്ത് പബ്ലിസിറ്റി കൊണ്ടും മമ്മൂട്ടിയുടെ കാമിയോ കൊണ്ടും റിലീസിന് ശേഷം പ്രേക്ഷകരാണ് സിനിമയ്ക്ക് തണലായത്. ഡിഓപി തേനി ഈശ്വറിന്റെ വിഷ്വൽ പ്രസൻസും മിഥുൻ മുകുന്ദന്റെ സംഗീതവും ചിത്രത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. ഒരു മാസത്തെ തിയേറ്ററോട്ടത്തിന് ശേഷം ഓസ്ലർ ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെയാണ് സിനിമ സ്പ്രേക്ഷണം ചെയ്യുക.

'കാലങ്ങൾക്ക് ശേഷം രജനികാന്തിന്റെ കണ്ണാടി സംസാരിച്ചു', 'ലാൽ സലാമി'ൻ്റെ ആദ്യ പ്രതികരണങ്ങൾ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us