'അമിതാഭ് ബച്ചനെ 'നീ', 'നിങ്ങൾ' എന്ന് ഇതുവരെ വിളിച്ചിട്ടില്ല, ആരും വിളിക്കുന്നത് ഇഷ്ടവുമല്ല';ജയ ബച്ചൻ

'സ്വന്തം ശരീരത്തെയും മനസിനെയും ബഹുമാനിക്കണം. ആത്മാഭിമാനമുണ്ടങ്കിലേ, മറ്റുള്ളവരെ ബഹുമാനിക്കാനും കഴിയുകയുള്ളു'

dot image

പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തങ്ങളുടെ കാഴ്ച്ചപ്പാട് തുറന്ന് പറഞ്ഞ് ജയ ബച്ചനും മകൾ ശ്വേത ബച്ചനും. ശ്വേതയുടെ മകളായ നവ്യ നവേലി നന്ദയുടെ വീഡിയോ പോഡ്കാസ്റ്റ് ചാനലിലൂടെയാണ് ഇരുവരുടെയും പ്രതികരണം. എന്താണ് റെഡ് ഫ്ലാഗ് (റിലേഷൻഷിപ്പിലെ മോശം പെരുമാറ്റം) കൊണ്ട് സൂചിപ്പിക്കുന്നതെന്നതിനെ കുറിച്ച് ജയ ബച്ചനും ശ്വേതയും സംസാരിച്ചത്.

ബന്ധങ്ങൾക്കിടയിലെ മോശം പെരുമാറ്റങ്ങൾ തനിക്ക് ആശങ്കയുണ്ടാക്കുന്നതെന്നാണ് ജയ അഭിപ്രായപ്പെടുന്നത്. ആളുകൾ ബഹുമാനമില്ലാതെ 'നീ', 'നിങ്ങൾ' എന്ന് മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നത് ഇഷ്ടമല്ല. അമിതാഭ് ബച്ചനെ ഒരിക്കൽ പോലും അങ്ങനെ വിളിച്ചിട്ടില്ല. ആത്മാഭിമാനത്തിനാണ് മുൻതൂക്കം നൽകേണ്ടത്. ആത്മസ്നേഹമാണ് എപ്പോഴും വേണ്ടത്. സ്വന്തം ശരീരത്തെയും മനസിനെയും ബഹുമാനിക്കണം. ആത്മാഭിമാനമുണ്ടങ്കിലേ, മറ്റുള്ളവരെ ബഹുമാനിക്കാനും കഴിയുകയുള്ളു, ജയ പറഞ്ഞു.

മോശം പെരുമാറ്റങ്ങളിലൊന്നായി ശ്വേത ബച്ചൻ ചൂണ്ടിക്കാട്ടിയതും ബഹുമാനമില്ലായ്മ തന്നെയാണ്. ഫിസിക്കൽ, വെർബൽ ആക്രമണങ്ങളെ ഒരുപോലെ അംഗീകരിക്കാനാകുന്നതല്ല. കൂടാതെ, ഒരു പങ്കാളിക്ക് തനിക്കിഷ്ടപ്പെടാത്തതെന്തെങ്കിലും പ്രകടിപ്പിക്കുമ്പോൾ അവർക്ക് പരിഗണന കാണിക്കേണ്ടതും സ്പേസ് കൊടുക്കേണ്ടതും പ്രാധാനമാണ്. മാത്രമല്ല ഒരിക്കൽ ക്ഷമ പറഞ്ഞാൽ അതിന്റെ പേരിൽ വീണ്ടും തർക്കിക്കുന്നതും മോശമായ പെരുമാറ്റങ്ങളിലൊന്നായി ശ്വേത അഭിപ്രായപ്പെട്ടു.

'എന്റെ ഭാര്യയോടൊപ്പം മറ്റൊരു വർഷം ആഘോഷിക്കുന്നു';രാധികയ്ക്ക് വിവാഹ വാർഷിക ആശംസകൾ നേർന്ന് സുരേഷ് ഗോപി
dot image
To advertise here,contact us
dot image