'കാലങ്ങൾക്ക് ശേഷം രജനികാന്തിന്റെ കണ്ണാടി സംസാരിച്ചു', 'ലാൽ സലാമി'ൻ്റെ ആദ്യ പ്രതികരണങ്ങൾ

മാസ് ആയാണ് രജനിയുടെ എന്ട്രി. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്

dot image

രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്ത ചിത്രമാണ് 'ലാൽ സലാം'. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ നായകന്മാരായി എത്തുന്ന ഈ ചിത്രത്തിൽ 'മൊയ്ദീൻ ഭായ്' എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്. കാമിയോ റോളിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

തമിഴ്നാട്ടില് ചിത്രത്തിന്റെ ആദ്യ പ്രദര്ശനം രാവിലെ 9ന് ആരംഭിച്ചു. പല വർഷത്തിന് ശേഷം രജനികാന്തിന്റെ കണ്ണാടി സംസാരിച്ചു എന്നാണ് രജനി ആരാധകന്റെ പറഞ്ഞത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനാണ് കൂടുതലും കാര്യങ്ങൾ പറയാൻ ഉള്ളതെന്ന് മറ്റൊരു ആരാധകനും എക്സിൽ കുറിച്ചു. വിഷ്ണു വിശാലിന്റെയും വിക്രാന്തിന്റെയും പ്രകടനങ്ങൾ വാഴ്ത്തിയും നിരവധി പേർ പ്രതികരിച്ചിട്ടുണ്ട്.

യുഎസില് നിന്നും തെലുങ്ക് സംസ്ഥാനങ്ങളില് നിന്നുമുള്ള ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങളിൽ രജനി ആരാധകര് മികച്ച അഭിപ്രായം പറയുമ്പോള് ട്രേഡ് അനലിസ്റ്റുകളില് നിന്നും മറ്റ് പ്രേക്ഷകരില് നിന്നും സമ്മിശ്ര അഭിപ്രായവും ഉയരുന്നുണ്ട്.

യുഎസില് ചിത്രത്തിന് പ്രിവ്യൂ പ്രദർശനം ഉണ്ടായിരുന്നു. ഓവര്സീസ് മാര്ക്കറ്റുകളില് നിന്ന് നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനികാന്തിന്റെ ഇന്ട്രൊ സീനിന്റെ തിയേറ്റർ വീഡിയോ സോഷ്യല് മീഡിയയില് പ്രചരിക്കുന്നുണ്ട്. മാസ് ആയാണ് രജനിയുടെ എന്ട്രിയെന്നാണ് പ്രതികരണങ്ങള്. 40 മിനിറ്റോളമാണ് ചിത്രത്തില് രജനിയുടെ റോള്. ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്ശനത്തിന് എത്തിയിരിക്കുന്നത്.

ഐശ്വര്യ രജനികാന്തിനേയും ചിത്രത്തിലെ ഗാനങ്ങൾക്ക് എ ആർ റഹ്മാനെയും വാഴ്ത്തിയുള്ള പോസ്റ്റുകളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us