വെണ്ണിലാ ചന്ദന കിണ്ണം പുന്നമടയിൽ ഒഴുക്ക് തുടങ്ങിയിട്ട് 28 വർഷം

വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനെ സ്നേഹിച്ച അനുക്കുട്ടിയെ പോലെയായിരുന്നു മലയാളികൾക്ക് അഴകിയ രാവണൻ

dot image

കുട്ടിശ്ശങ്കരനും അനുരാധയും വെണ്ണിലാ ചന്ദന കിണ്ണം തപ്പി പുന്നമടയിൽ ഒഴുക്ക് തുടങ്ങയിട്ട് ഇന്നേക്ക് വർഷം 28 ആയി. പൊങ്ങച്ചക്കാരന് ശങ്കര്ദാസ് എന്ന കുട്ടിശ്ശങ്കരനെ മലയാളികൾക്ക് മറക്കാൻ പറ്റില്ല. ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം നിർവഹിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണൻ. മമ്മൂട്ടിയുടെ ഹ്യൂമർ വേഷങ്ങളിൽ എകാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായി പിന്നീട് ഈ സിനിമ മാറി.

കമിതാക്കൾക്ക് മാത്രമല്ല; വാലെന്റൈൻസ് ഡേ സ്പെഷ്യൽ റീ റിലീസുമായി 'ഓം ശാന്തി ഓശാന'

നാട് വിട്ടു പോകുന്ന നായകൻ പിന്നീട് കോടിശ്വരനായി തിരികെ എത്തുന്ന കഥകൾ മലയാള സിനിമയിൽ ഒരുപാട് തവണ വന്നു പോയിട്ടുണ്ട്. അഴകിയ രാവണനും സമാനമാണ്. നാട്ടിലെ പ്രമാണിയുടെ മകൾക്ക് ഉമ്മ നൽകിയതിന് അച്ഛൻ കുട്ടിശങ്കരനെ പൊതിരെ തല്ലുന്നു, അന്ന് രാത്രി അനുക്കുട്ടിയോട് യാത്ര പറഞ്ഞു കുട്ടിശ്ശങ്കരൻ നാട് വിടുന്നു, പിന്നീട് കോടിശ്വരനായി തിരിച്ചു വരവ്, കളികൂട്ടുകാരനായിരുന്ന അംബുജാക്ഷനോട് മാത്രമേ ശങ്കർദാസ് താനാരെന്ന സത്യം പറഞ്ഞിരുന്നുള്ളു, അനുക്കുട്ടിയെ സ്വന്തമാക്കുക തന്നെയായിരുന്നു ശങ്കർദാസിന്റെ ലക്ഷ്യം, പക്ഷെ അനുക്കുട്ടി കുട്ടിശ്ശങ്കരനെ അപ്പോഴേക്കും മറന്നിരുന്നു. ആ ശ്രമം ഒരുപാട് പൊട്ടിച്ചിരികൾ സമ്മാനിച്ചെങ്കിലും ഒടുക്കം കരയിപ്പിക്കുകയും ചിന്തിപ്പികുകയും ചെയ്തു.

മമ്മൂട്ടിക്ക് ഹ്യൂമർ വഴങ്ങില്ലെന്ന് വിമര്ശനങ്ങള് ഉയര്ന്ന സമയത്ത് തിയേറ്ററുകളിലെത്തിയ സിനിമയായതിനാൽ തന്നെ പൊട്ടിച്ചിരിപ്പിക്കാൻ പാകത്തിന് എത്രയോ കൗണ്ടറുകൾ സിനിമയിൽ ഉണ്ടായിരുന്നു. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിശങ്കരനെ സ്നേഹിച്ച അനുക്കുട്ടിയെ പോലെയായിരുന്നു മലയാളികൾക്ക് അഴകിയ രാവണൻ. തിയേറ്ററുകളില് വിജയമാവാത്ത ചിത്രം പില്ക്കാലത്ത് ടെലിവിഷനിൽ എത്തിയപ്പോള് കുടുംബ പ്രേക്ഷകര് ഏറ്റെടുക്കുകയായിരുന്നു. ആ വിജയം ചരിത്രം എന്ന് തന്നെ പറയാം.

വിദ്യാസാഗര് സിനിമയുടെ ആത്മാവറിഞ്ഞ് ഒരുക്കിയ വെണ്ണിലാചന്ദനക്കിണ്ണം എല്ലാക്കാലവും മലയാളിയുടെ ചുണ്ടുകളോട് ചേർന്ന് നിൽക്കുന്ന ഗാനമാണ്. 'ഓ ദിൽറുബ', 'പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ' തുടങ്ങിയ ഹിറ്റു പാട്ടുകൾ. വെണ്ണിലാ ചന്ദനക്കിണ്ണവും, സുമംഗലി കുരുവിയും യേശുദാസ് കൈകളിൽ ഭദ്രമായിരുന്നപ്പോൾ, പ്രണയമണി തൂവൽ എന്ന പാട്ടിന്റെ ക്രെഡിറ്റ് സുജാതയ്ക്കാണ്. ഓ ദിൽറുബ ചിത്രയും ഹരിഹരനും ചേർന്നാണ് ആലപിച്ചത്.

ഈ സിനിമയ്ക്ക് പിന്നില് മറ്റൊരു കഥ കൂടി ഉണ്ട്. അഴകിയ രാവണനിലെ നായകനായി മോഹന്ലാലിനെ കൊണ്ടുവരാം എന്ന് ശ്രീനിവാസന് ആലോചനയുണ്ടായിരുന്നു. ശങ്കർദാസ് എന്ന കഥാപാത്രത്തോട് മമ്മൂട്ടി നോ പറയുകയാണെങ്കില് മോഹന്ലാലിനെ വച്ച് സിനിമ ചെയ്യാനായിരുന്നു തീരുമാനം. പിന്നീട് സംഭവിച്ചത് ചരിത്രം. മമ്മൂട്ടി തന്നെ 'അഴകിയ രാവണനായി.' മറിച്ചായിരുന്നെങ്കിൽ മമ്മൂട്ടിക്ക് തീരാ നഷ്ടമായി അഴകിയ രാവണൻ മാറിയേനെ എന്നത് ഉറപ്പാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us