കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നേര് ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാകുന്നു. സ്ക്രിപ്റ്റിൽ നിന്നും സ്ക്രീനിലേക്ക് എന്ന പേരിൽ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 23 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംവിധായകൻ ജിത്തുവും മറ്റ് ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത എല്ലാവരും വീഡിയോയിൽ അവരുടെ എക്സ്പീരിയൻസ് പറയുന്നുണ്ട്.
പുലിമുരുകൻ, ലൂസിഫർ എന്നീ സിനിമകൾക്ക് ശേഷം 100 കോടി ക്ലബിൽ ഇടം നേടുന്ന മോഹൻലാൽ ചിത്രം കൂടിയാണ് നേര്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം ലഭ്യമാണ്.
വിജയമോഹന്റെ വാദം ഇനി ഹോട്ട്സ്റ്റാറിലൂടെ; നേര് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചുഈ കോര്ട്ട് റൂം ഡ്രാമയില് വിജയമോഹന് എന്ന അഭിഭാഷകനായാണ് മോഹന്ലാല് എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര് 21ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്ന്നാണ്. ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂര് ആണ് ചിത്രത്തിന്റെ നിര്മ്മാണം. ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്, ചീഫ് അസോസിയേറ്റ് ഡയറക്ടര് സുധീഷ് രാമചന്ദ്രന്, ഡിസൈന് സേതു ശിവാനന്ദന്.