പഠാന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ചിത്രമായിരുന്നു 'ഫൈറ്റർ'. ഹൃതിക് റോഷനും ദീപിക പദുകോണും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സൈനിക യൂണിഫോമിൽ ചുംബിച്ച രംഗം സിനിമയെ വിവാദത്തിലെത്തിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള് വിവാദങ്ങള്ക്ക് അടിസ്ഥാനമില്ലെന്നും ഐ.എ.എഫുമായുള്ള പൂര്ണ സഹകരണത്തോടെയാണ് ചിത്രം നിര്മിച്ചതെന്നുമാണ് സംവിധായകന്റെ മറുപടി.
സിനിമയുടെ തിരക്കഥ മുതല് ചിത്രം തിയേറ്ററിൽ എത്തുന്നതുവരെ എല്ലാ ഘട്ടങ്ങളിലും എയര്ഫോഴ്സ് ഒപ്പമുണ്ടായിരുന്നുവെന്നും സെന്സര് ബോര്ഡിന് മുന്നില് സിനിമ നല്കുന്നതിന് മുന്പ് എയര് ഫോഴ്സിനെ സിനിമ കാണിച്ചിരുന്നുവെന്നും സിദ്ധാര്ഥ് പറയുന്നു. അതിനുശേഷം എൻ.ഓ.സി സർട്ടിഫിക്കറ്റും ലഭിച്ചു. സിനിമയുടെ റിലീസിന് ഒരു ദിവസം മുൻപ് ഡൽഹിയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥർക്കായി പ്രത്യേക സ്ക്രീനിങ് നടത്തിയിരുന്നെന്നും സിദ്ധാർഥ് വ്യക്തമാക്കി.
സൈനിക വേഷത്തിൽ ചുംബിച്ചു; ഫൈറ്ററിന് വ്യോമസേന ഓഫീസറുടെ വക്കീൽ നോട്ടീസ്ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമാണ് 'ഫൈറ്റർ'. ജനുവരി 25ന് റിലീസിനെത്തിയ ചിത്രം ആഗോളതലത്തില് ബോക്സ് ഓഫീസിൽ 300 കോടിയിലധികം രൂപയാണ് നേടിയത്. അനില് കപൂര്, കരണ് സിങ് ഗ്രോവര്, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ഫൈറ്ററിലെ മറ്റ് പ്രധാന താരങ്ങൾ. രമോണ് ചിബ്, സിദ്ധാര്ഥ് ആനന്ദ് എന്നിവര് ചേര്ന്നാണ് ഫൈറ്ററിന് തിരക്കഥ ഒരിക്കിയത്. 250 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് വിയാകോം 18 സ്റ്റുഡിയോസും മര്ഫ്ലിക്സ് പിക്ചേഴ്സും ചേര്ന്നാണ്.