ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലാൽ സലാം. ആദ്യ ദിനത്തിൽ തന്നെ കോളിവുഡിൽ നിന്ന് മികച്ച അഭിപ്രായമാണ് ചിത്രം നേടിയത്. രജനികാന്തിന്റെ ഗസ്റ്റ് റോളിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 40 മിനിറ്റോളമാണ് രജനിയുടെ റോള്. ആയിരത്തിലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദര്ശനത്തിന് എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
ചിത്രം ഇന്ത്യയിൽ മാത്രം മൂന്നേകാൽ കോടി രൂപയ്ക്ക് മുകളിലാണ് ആദ്യ ദിനം നേടിയത്. ആകെ അഞ്ചരകോടിയും സ്വന്തമാക്കി. തമിഴ് നാട്ടിൽ മാത്രം 30.35 ശതമാനം ഒക്യുപേഷനും ചിത്രത്തിനുണ്ടായിരുന്നു.
ദേശിയ പുരസ്കാര വേദിയിൽ രാഷ്ട്രപതിയെ ഞെട്ടിച്ച് മമ്മൂട്ടി; ഓർമ്മ പങ്കുവെച്ച് ശ്രീനിവാസൻസ്പോർട്ട്സ് ഡ്രാമ ഴോണറിലൊരുങ്ങിയ ചിത്രമാണ് 'ലാൽ സലാം'. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ചിത്രത്തിൽ കാമിയോ വേഷത്തിലുണ്ട്. വിഷ്ണു വിശാലാണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷനാണ് ചിത്രത്തിന്റെ നിര്മ്മാണം. എ ആർ റഹ്മാനാണ് സംഗീതം പകർന്നത്. വിഷ്ണു രംഗസ്വാമിയുടേതാണ് കഥയും സംഭാഷണങ്ങളും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ലാൽ സലാം തിയേറ്ററുകളിലെത്തിയത്.