പ്രശസ്ത പിന്നണി ഗായകൻ ഹരിഹരൻ്റെ സംഗീത പരിപാടിക്കിടെ നിരവധി കാണികൾക്കു പരിക്ക്. ഇന്നലെ രാത്രി ശ്രീലങ്കയിലെ ജാഫ്നാ കോർട്ട്യാർഡിൽ നടന്ന സംഗീത പരിപാടിയിലാണ് സംഭവം നടന്നത്. ആരാധകർ വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ തിരക്ക് കാരണം നിരവധി ആളുകൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
പൊലീസ് എത്തി ആളുകളെ നിയന്ത്രിച്ചെങ്കിലും സാഹചര്യം കണക്കിലെടുത്തത് പരിപാടി താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
'പൊളിറ്റിക്കലി ഇന്കറക്ട് ആയി സീനുകളുണ്ടാകുന്നതല്ല,അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്';ടൊവിനോ തോമസ്കഴിഞ്ഞ ഡിസംബറിൽ നടത്താൻ തീരുമാനിച്ച പരിപാടി മോശം കാലാവസ്ഥയെ തുടർന്ന് ഫെബ്രുവരി ഒമ്പതിലേക്ക് മാറ്റുകയായിരുന്നു. തമന്ന, രംഭ, യോഗി ബാബു, ശ്വേതാ മേനോൻ, ബാല, സാൻഡി മാസ്റ്റർ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു. നടി രംഭയുടെ ഭർത്താവ് ഇന്ദ്രനും അവരുടെ നൊത്തേൻ യൂണിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം എ ആർ റഹ്മാൻ നയിച്ച സംഗീത പരിപാടിയിലും സമാനമായ സാഹചര്യം ഉണ്ടായതിനെത്തുടർന്ന് പരിപാടി നിർത്തി വെച്ചിരുന്നു. 'മറകുമാ നെഞ്ചം' എന്ന പേരിൽ ചെന്നൈ ആദിത്യ റാം പാലസിൽ വെച്ചായിരുന്നു എ ആർ റഹ്മാന്റെ സംഗീത വിരുന്ന് നടന്നത്.