ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാടൽ കണ്ടെത്തുന്ന യഥാർത്ഥ ജീവിത സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ് ഫെബ്രുവരി 23ന് ലോകമെമ്പാടും പ്രദർശിപ്പിക്കുന്ന 'പോച്ചർ'. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയാണ് രചനയും നിർമ്മാണവും സംവിധാനവും നിർവഹിക്കുന്നത്.
നിമിഷ സജയൻ, റോഷൻ മാത്യു, ദിവ്യേന്ദു ഭട്ടാചാര്യ എന്നിവരുൾപ്പെടെയുള്ള മികച്ച അഭിനേതാക്കളുണ്ട് ചിത്രത്തില്. സംഭവം കണ്ടെത്താൻ ജീവൻ പണയപ്പെടുത്തി പരിശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ ഫോറസ്റ്റ് ഓഫീസർമാർ, എൻജിഒ പ്രവർത്തകർ, പൊലീസ് കോൺസ്റ്റബിൾമാർ എന്നിവരെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ. നടിയും നിർമ്മാതാവുമായ ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.
'കരാട്ടെ ചന്ദ്രൻ ഓൺ ഫ്ലോർ'; ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്സീരീസിന്റെ റിലീസിന് മുൻപായി പ്രൈം വീഡിയോ ഇപ്പോൾ ഇറക്കിയ ഒരു വീഡിയോയായാണ് ചർച്ചയാവുന്നത്, മനുഷ്യനോ മൃഗമോ ആകട്ടെ, എല്ലാ ജീവികളുടെയും വില ഒരുപോലെയായിരിക്കേണ്ടതല്ലേ? ഇരുവർക്കുമെതിരായ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകരുത്, എല്ലാത്തിനുമുപരി, 'കൊലപാതകം കൊലപാതകം തന്നെയാണ്'. എന്നാണ് വീഡിയോയുടെ ഇതിവൃത്തം.
ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും ഡൽഹി ക്രൈം എന്ന സീരീസിൽ പ്രവർത്തിച്ചവരാണ്.