'മോഹൻലാലിനെ ഹിപ്പോക്രാറ്റെന്ന് വിളിച്ചത് അച്ഛന് തിരിച്ചറിവില്ലാത്തതുകൊണ്ട്'; ധ്യാൻ ശ്രീനിവാസൻ

ശ്രീനിവാസന് ഉള്പ്പടെയുള്ള എഴുത്തുകാര്ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ല: ധ്യാൻ ശ്രീനിവാസൻ

dot image

മലയാള സിനിമയിൽ ശ്രീനിവാസന് മുഖവുരയുടെ ആവശ്യം ഇല്ല. നടനായും, സംവിധായകനായും തിരക്കഥാകൃത്തുമായെല്ലാം സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. എന്തും മുഖത്ത് നോക്കി പറയുന്ന ശ്രീനിവാസൻ മോഹൻലാലുമായി അത്ര രസത്തിൽ അല്ല എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു.

തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്ലാല് ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന് വിളിച്ചുപറഞ്ഞത് എന്നാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ പറയുന്നത്. മാതൃഭൂമിയുടെ സാഹിത്യോത്സവത്തില് സംസാരിക്കുന്നതിനിടെ ആയിരുന്നു ധ്യാന് ഇക്കാര്യം പറഞ്ഞത്.

'ശ്രീനിവാസന് ഉള്പ്പടെയുള്ള എഴുത്തുകാര്ക്ക് അറിവുണ്ടെങ്കിലും തിരിച്ചറിവില്ല. തിരിച്ചറിവില്ലാത്തതുകൊണ്ടാണ് മോഹന്ലാല് ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന് വിളിച്ചുപറഞ്ഞത്. അറിവ് സമ്പാദിക്കുമ്പോള് അതിനൊപ്പം അഹങ്കാരവും ധാര്ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില് അവന് ലോകതോല്വി'യാണെന്ന് ധ്യാൻ പറഞ്ഞു. സരോജ് കുമാര് എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്ലാലിനും ഇടയില് വിള്ളല് വീണുവെന്നും ഇരുവരും ഇപ്പോള് സംസാരിക്കാറില്ലെന്നും ധ്യാന് കൂട്ടിച്ചേർത്തു.

ആസിഫും സുരാജും പ്രധാന വേഷങ്ങളിൽ; ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ 15-ാം ചിത്രം ആരംഭിച്ചു

ആദ്യം ശ്രീനിവാസനെ മനസിലാക്കിയിട്ട് വേണം വിമർശിക്കാൻ എന്നൊരാൾ പറഞ്ഞപ്പോൾ ' ശ്രീനിവാസനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയ ആള് താനാണെന്നും എന്റെ അച്ഛനെ ഞാന് മനസ്സിലാക്കിടത്തോളം നിങ്ങൾ മനസ്സിലാക്കിക്കാണില്ലെന്നും ധ്യാൻ പറഞ്ഞു. 'എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ ലോകത്ത് ഏറ്റവും സ്നേഹവും ഇഷ്ടവുമുള്ള മനുഷ്യന് അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് മറ്റെന്തും', ധ്യാന് പറഞ്ഞു

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us