'ദിഷാ ഓൺ ഫ്ലോർ'; 'പുഷ്പ ദി റൂളി'ൽ ഐറ്റം ഡാൻസുമായി ദിഷാ പടാനി എത്തും

ആദ്യ ഭാഗത്തിൽ സമന്തയാണ് കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ഇത്തവണ തിയേറ്റർ ആഘോഷമാക്കാൻ പോകുന്നത് ദിഷയായിരിക്കും.

dot image

2021ലെ ബ്ലോക്ക്ബസ്റ്റർ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായി എത്തുന്ന 'പുഷ്പ ദി റൂളി'ൽ ഐറ്റം ഡാൻസുമായി ദിഷാ പടാനി. ആദ്യ ഭാഗത്തിൽ സമന്തയാണ് കിടിലൻ ഡാൻസുമായി എത്തിയതെങ്കിൽ ഇത്തവണ തിയേറ്ററിൽ ആഘോഷമാകാൻ പോകുന്നത് ദിഷയുടെ ഐറ്റം ഡാൻസാകും. ബോളിവുഡിലെ സൂപ്പർ ഡാൻസറും നടിയുമാണ് ദിഷാ.

'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. പുഷ്പ ടീം പങ്കുവെച്ച ഒരു കൗൺഡൗൺ പോസ്റ്റർ കഴിഞ്ഞ മാസം പ്രേക്ഷകർ ഏറ്റെടുത്തിരിന്നു. 200 ദിവസത്തിനുള്ളിൽ പുഷ്പ 2 ആരംഭിക്കും എന്നായിരുന്നു പോസ്റ്റർ. 2024 ഓഗസ്റ്റ് 15-നാണ് പുഷ്പ 2 ലോകമെമ്പാടും റിലീസിനെത്തുക.

200 ദിവസത്തിനുള്ളിൽ 'പുഷ്പ 2' പ്രേക്ഷകരിലേക്ക്; കൗൺഡൗൺ ആരംഭിച്ച് അണിയറപ്രവർത്തകർ

അഞ്ച് ഭാഷകളിലായാണ് രണ്ടാം ഭാഗവും ഒരുങ്ങുന്നത്. വമ്പന് ബജറ്റിലൊരുങ്ങുന്ന സിനിമയ്ക്കായി നായകൻ അല്ലു അർജ്ജുൻ പ്രതിഫലം വാങ്ങുന്നില്ലെന്നും പകരം ലാഭവിഹിതമാണ് കൈപ്പറ്റുന്നത് എന്നുള്ള റിപ്പോർട്ടുകൾ മുൻപെത്തിയിരുന്നു. സിനിമയുടെ വരുമാനത്തിന്റെ 33 ശതമാനമായിരിക്കും നടന് സ്വീകരിക്കുക എന്നാണ് റിപ്പോര്ട്ട്. പുഷ്പരാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുന്ന ചിത്രത്തില് രശ്മിക മന്ദാനയാണ് നായിക. ബന്വാര് സിംഗ് ഷെഖാവത്ത് ഐപിഎസ് എന്ന വില്ലനെയാണ് ചിത്രത്തില് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us