'പ്രേമലു ടീം കോ ഭാവന ടീം സബാഷ് ബോലേ'; ചിത്രത്തിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് ഫഹദും നസ്രിയയും, വീഡിയോ

ചിത്രത്തിലെ കഥാപാത്രങ്ങളായ റീനുവും സച്ചിനുമായിട്ടാണ് ഫഹദും നസ്രിയയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

dot image

ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം 'പ്രേമലു'വിന്റെ വിജയത്തിൽ വീഡിയോ പുറത്തിറക്കി ഭാവന സ്റ്റുഡിയോസ്. ചിത്രത്തിലെ കഥാപാത്രങ്ങളായ റീനുവും സച്ചിനുമായിട്ടാണ് ഫഹദും നസ്രിയയും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. 'പ്രേമലു'വിലെ ഡയലോഗ് പറഞ്ഞുകൊണ്ടാണ് ഇരുവരും അഭിനയിച്ചത്. 'പ്രേമലു ടീം കോ ഭാവന ടീം സബാഷ് ബോലേ', എന്നാണ് വീഡിയോയിൽ അവസാനം എഴുതി കാണിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തിയേറ്ററിൽ മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ് ചിത്രം. ബോക്സ് ഓഫീസിനെയും ചിത്രം ഇതിനകം പിടിച്ച് കുലുക്കി കഴിഞ്ഞു. ആദ്യ ദിനത്തെക്കാൾ തിരക്കാണ് ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്. മിക്ക തിയേറ്ററിലും ഷോയുടെ എണ്ണം വർധിപ്പിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിലും പ്രേമലുവിന് മികച്ച രീതിയിലുള്ള കളക്ഷൻ ആണ് ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നും 6.5 കോടി രൂപയാണ് ഇതുവരെ ചിത്രം നേടിയത്. ഓവർസീസിൽ നിന്നും 3.5 കോടി നേടുകയും ചെയ്തു.

ബോക്സ് ഓഫീസിൽ വൻ കുതിപ്പുമായി 'പ്രേമലു'; മൂന്നാം ദിനം നേടിയത് എത്ര?

ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലെൻ, മമത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസാണ് നിർമ്മിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us