കോളിവുഡിൽ നിന്നും വാലെന്റൈൻ സമ്മാനം; '96 ' റീ റിലീസിന്

സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ചിത്രമാണ് '96'

dot image

വിജയ് സേതുപതിയും ത്രിഷയും ഒന്നിച്ച തമിഴ് സൂപ്പർ ഹിറ്റ് ചിത്രമാണ് 96 . വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഈ ചിത്രവും റീ റിലീസിനെത്തുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

സിനിമാ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന ചിത്രമാണ് 96 . സ്കൂൾ കാലഘട്ടത്തിൽ നഷ്ടമാകുന്ന പ്രണയവും വിരഹവും കൂടിച്ചേരലുകളും എല്ലാം ആണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയത്തിന് വേറെ മാനങ്ങൾ സമ്മാനിച്ച ചിത്രം എന്നും 96 നെ വിശേഷിപ്പികാം. പ്രേംകുമാറാണ് ചിത്രത്തിന്റെ സംവിധാനം. 2018 ൽ റിലീസിനെത്തിയ ചിത്രങ്ങളിൽ ബോസ്ക്സ് ഓഫീസിൽ വൻ നേട്ടം കൈവരിച്ച ചിത്രമായിരുന്നു '96'.

'എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്, ഇനി സിനിമ എടുക്കുകയല്ല കാണുകയാണ്'; പ്രിയദർശൻ

ദുൽഖർ സൽമാൻ നായകനായ 'സീതാ രാമവും' വാലെന്റൈൻസ് ദിനത്തോടനുബന്ധിച്ച് റീ റിലീസ് ചെയ്തിരുന്നു. ഈ ചിത്രവും ബോക്സ് ഓഫീസിൽ വൻ നേട്ടമാണ് ഉണ്ടാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us