മലയാളികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം എമ്പുരാന്റെ പുത്തൻ വിശേഷം പറഞ്ഞ് നടൻ ഇന്ദ്രജിത്. എമ്പുരാൻ മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമ ആയിരിക്കുമെന്നും അടുത്ത ഷെഡ്യുൾ ഇനി യുഎസിലാണ് ആരംഭിക്കാൻ പോകുന്നതെന്നും നടൻ പറഞ്ഞു. കൂടാതെ താൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയുടെ കാര്യങ്ങൾ ഉടൻ തന്നെ അറിയിക്കാമെന്നും നടൻ വ്യക്തമാക്കി. തന്റെ പുതിയ ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് ഇന്ദ്രജിത് ഇക്കാര്യങ്ങൾ പറഞ്ഞത്.
'എല്ലാ വിധത്തിലും മലയാളത്തിലെ ഏറ്റവും വലിയ സിനിമ ആയിരിക്കും എമ്പുരാൻ. കാസ്റ്റിംഗിലാണെങ്കിലും ലൊക്കേഷൻ ആണെങ്കിലും ബഡ്ജറ്റും എല്ലാ രീതിയിലും, ഇപ്പോൾ ചിത്രത്തിന്റെ രണ്ട് ഷെഡ്യൂൾ യുകെയിൽ പൂർത്തിയായിരിക്കുകയാണ്. ഇനി യുഎസിലാണ് അടുത്ത ഷെഡ്യൂൾ ആരംഭിക്കാൻ പോകുന്നത് അവിടെയാണ് ഗോവർധൻ ജോയിൻ ചെയ്യുന്നത്. സത്യാന്വേഷണം നടത്തി ഗോവർധൻ അമേരിക്കയിൽ എത്തിയിരിക്കുകയാണ്', ഇന്ദ്രജിത് പറഞ്ഞു.
'എമ്പുരാൻ' വരുന്നു; കാത്തിരുന്ന അപ്ഡേറ്റ് ദീപാവലിക്ക് മുമ്പ്മോഹൻലാലിന്റെ ലൈൻ അപ്പുകളിൽ ഏറ്റവും കാത്തിരിപ്പുള്ള ചിത്രങ്ങളിൽ ഒന്നാണ് 'എമ്പുരാൻ'. 2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബര് 5നാണ് ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലായാണ് എമ്പുരാൻ ചിത്രീകരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം. ലൂസിഫറിലെ അഭിനേതാക്കളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും പുതിയ ചിത്രത്തിന്റെ ഭാഗമാണ്.