'ഏറ്റവും മികച്ച വാലന്റൈൻസ് ഡേ നൽകിയതിന്...'; നയൻസിന് സമ്മാനവുമായി ഉയിരും ഉലകും, ചിത്രം

'സ്നേഹത്തിൻ്റെയും അനുഗ്രഹങ്ങളുടെയും 10 വർഷങ്ങൾ'

dot image

ലോകം പ്രണയ ദിനമായി ആഘോഷിക്കുന്ന വാലന്റൈൻസ് ദിനത്തിൽ ലേഡി സൂപ്പർ സ്റ്റാറിന്റെ പോസ്റ്റും ശ്രദ്ധേയമാവുകയാണ്. മക്കളായ ഉയിരും ഉലകും നയൻസിന് റോസ പൂക്കൾ നൽകുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും മികച്ച വാലന്റൈൻസ് ദിനം സമ്മാനിച്ചതിന് ഇരുവർക്കും നന്ദിയെന്നും നായൻസ് കുറിച്ചിട്ടുണ്ട്.

താരത്തിന്റെ ജീവിത പങ്കാളി വിഘ്നേഷ് ശിവനൊപ്പമുള്ള ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'നീ അറിയുന്നതിലും എത്രയോ കൂടുതൽ, എനിക്ക് പറയാൻ കഴിയുന്നതിലും കൂടുതൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, ആ സ്നേഹം എല്ലാ ദിവസവും ഞാൻ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു, പ്രണയദിന ആശംസകൾ.. മികച്ച സ്നേഹത്തിൻ്റെയും അനുഗ്രഹങ്ങളുടെയും 10 വർഷങ്ങൾ, നയൻതാര കുറിച്ചു.

വർക്ക്ഫ്രണ്ടിൽ, 'ടെസ്റ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 'മണ്ണാങ്കട്ടി സിൻസ് 1960' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നയൻതാര. ഐ അഹമ്മദ് എഴുതി സംവിധാനം ചെയ്യുന്ന 'ഇരൈവൻ' ആണ് താരത്തിന്റെ മറ്റൊരു ചിത്രം. ജയം രവി നായകനാകുന്ന സിനിമ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്.

'പ്രേമലു' കുതിക്കലു; ബോക്സ് ഓഫീസ് കളക്ഷൻ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us