ബോളിവുഡില് പ്രണയം കൊണ്ട് അമ്മാനമാടിയ നായകരിൽ പ്രധാനിയാണ് ഷാറൂഖ് ഖാൻ. ദിൽ വാലേ ദുൽഹനിയ ലെ ജായേങ്കെ, ദിൽ സെ, ആസ് ലോങ്ങ് ആസ് ഐ ലീവ്, മൊഹബതെയ്ൻ, ഹം തുമാരെ ഹൈൻ സനം, തുടങ്ങി എത്രയോ ചിത്രങ്ങൾ. ഈ അടുത്ത കാലത്ത് റിലീസ് ചെയ്ത പഠാനിലും, ജവാനിലും പോലും ഷാറൂഖ് ഖാന്റെ പ്രണയ മുഹൂർത്തങ്ങൾ ഉണ്ടായിരുന്നു. വാലൻ്റൈൻസ് ദിനത്തിൽ ജീവിതത്തിലെ നായികയ്ക്ക് നൽകിയ ആദ്യ വാലൻ്റൈൻ സമ്മാനം പങ്കുവെച്ചിരിക്കുകയാണ് ഷാറൂഖ് ഖാൻ.
ഭാര്യ ഗൗരി ഖാന് സമ്മാനിച്ച ആദ്യത്തെ വാലൻ്റൈൻസ് സമ്മാനത്തെക്കുറിച്ച് അദ്ദേഹത്തോട് ഒരു ആരാധകൻ ചോദിച്ചപ്പോൾ, 'ഞാൻ ശരിയായി ഓർക്കുന്നുവെങ്കിൽ, ഇപ്പോൾ 34 വർഷമായി… ഒരു ജോടി പിങ്ക് പ്ലാസ്റ്റിക് കമ്മലുകൾ…' എന്നാണ് ഷാറൂഖ് ഖാൻ പറഞ്ഞത്.
'ദിഷാ ഓൺ ഫ്ലോർ'; 'പുഷ്പ ദി റൂളി'ൽ ഐറ്റം ഡാൻസുമായി ദിഷാ പടാനി എത്തുംആരാധകരുമായി ട്വിറ്ററിൽ നടത്തിയ ഒരു ചോദ്യോത്തര വേളയിലാണ് ഷാറൂഖ് ഖാൻ ഇക്കാര്യം പങ്കുവെച്ചത്. ആരാധകർ നൽകുന്ന അളവറ്റ സ്നേഹത്തിനും താരം നന്ദി അറിയിച്ചു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ തിരിച്ചു വരവ് നടത്തിയ 'പഠാൻ്റെ' ബ്ലോക്ക്ബസ്റ്റർ വിജയത്തെ തുടർന്നാണ് ചോദ്യോത്തര വേള സംഘടിപ്പിച്ചത്.
ഷാരൂഖ് തൻ്റെ അടുത്ത സിനിമ ഏതെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സുജോയ് ഘോഷുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ഷാറൂഖ് ഖാന്റെ മിക്ക ചിത്രങ്ങളും തിയേറ്ററിൽ വൻ വിജയമായിരുന്നു.