'ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകൻ, 'ഭ്രമയുഗം' മനസ് നിറച്ചു'; മമ്മൂട്ടി ചിത്രത്തെ കുറിച്ച് സെൽവരാഘവൻ

'മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്'

dot image

മമ്മൂട്ടിയുടെ ഭ്രമയുഗം കണ്ട് ഇഷ്ടമറിയിച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിൽ പ്രശംസയറിയിക്കുന്നത്. സിനിമ മേഖലയിലെ താരങ്ങളുടെ പോസ്റ്റുകളോടൊപ്പം ശ്രദ്ധ നേടുകയാണ് സംവിധായകൻ സെൽവരാഘവന്റെ പ്രതികരണവും. ഭ്രമയുഗം മനസ്സ് നിറയ്ക്കുന്ന ചിത്രമെന്നും താൻ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണെന്നും സെൽവരാഘവൻ കമന്റ് ചെയ്തിട്ടുണ്ട്.

പടം കളറായി എന്നാണ് രമേശ് പിഷാരടിയുടെ പ്രതികരണം. ഏറ്റവും മഹത്തരം.. അതിൽ രണ്ട് വഴികളില്ല എന്ന ക്യാപ്ഷനിൽ ഭ്രമയുഗത്തെ കുറിച്ച് അനൂപ് മേനോനും പോസ്റ്റിട്ടിട്ടുണ്ട്. അതേസമയം, ഭ്രമയുഗത്തിന്റെ ആദ്യ ദിനം അവസാന മണിക്കൂറിലേക്കെത്തുമ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ചിത്രം. സമ്മിശ്ര പ്രതികരണങ്ങൾ പ്രതീക്ഷിച്ചവരെ പോലും ഞട്ടിച്ചുകൊണ്ടാണ് സിനിമയെ മലയാളം ഏറ്റെടുത്തിരിക്കുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ പകരം വെക്കാനില്ലാത്ത കഥാപാത്രം എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം കഥ പറയുന്നത്. അത് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണവും. റിലീസിന് ഒരു ദിവസം ബാക്കി നിൽക്കേ ഇന്നലെ ചിത്രത്തിൽ മമ്മൂട്ടി കഥാപാത്രത്തിന്റെ പേരുമാറ്റിയിരുന്നു. കൊടുമണ് പോറ്റിയായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. കുഞ്ചമണ് പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ് ഇല്ലം ഹര്ജി നല്കിയതിന് പിന്നാലെയാണ് പേരുമാറ്റം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us