മമ്മൂട്ടി-രാഹുൽ സദാശിവൻ ചിത്രം 'ഭ്രമയുഗം' കണ്ട അനുഭവം പങ്കവെച്ച് സംവിധായകൻ പ്രജേഷ് സെൻ. ഓരോ സീനിലും കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ തോന്നുന്ന പ്രകടനമാണ് മമ്മൂട്ടി കാഴ്ച്ചവെച്ചതെന്നും ഏതോ ചുഴിയിൽപ്പെടുത്തി ഭ്രമിപ്പിക്കുന്നൊരു ലോകത്തെത്തിക്കാൻ സിനിമയ്ക്ക് കഴിഞ്ഞുവെന്നും പ്രജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.
പണ്ടെങ്ങോ കേട്ട മുത്തശ്ശിക്കഥകളിലേക്ക് ഭ്രമിപ്പിച്ച് കൊണ്ടുപോയി. ഏതോ ചുഴിയിൽപ്പെടുത്തി ഭ്രമിപ്പിക്കുന്നൊരു ലോകത്തെത്തിച്ചു കളഞ്ഞു. മമ്മൂക്ക എന്നത്തേയും പോലെ അത്ഭുതപ്പെടുത്തി. പുതിയ പരീക്ഷണങ്ങളുമായി ഓരോ സീനിലും കണ്ണിമ വെട്ടാതെ നോക്കിയിരിക്കാൻ തോന്നുന്ന പ്രകടനം. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ക്ലാസിക്. വിരലിൽ എണ്ണാവുന്ന കഥാപാത്രങ്ങൾ, പക്ഷെ ഒട്ടും ബോറടിപ്പിക്കാതെ ഓരോ നിമിഷവും ഉദ്വേഗം നിറച്ച് ആ മനയ്ക്കകത്ത് നമ്മളിങ്ങനെ ചുറ്റിത്തിരിക്കും.
അർജുൻ അശോകൻ, സിദ്ധാർത്ഥ് എന്തൊരു പകർന്നാട്ടമാണ്. രാഹുൽ സദാശിവൻ, ഹാറ്റ്സ് ഓഫ് മാൻ. ഷഹനാദ് ജലാലിന്റെ മികച്ച ഛായാഗ്രഹണം. മികച്ച പശ്ചാത്തല സ്കോറും ആർട്ടും. സിനിമയുടെ ഓരോ ഘടകങ്ങളും അവിശ്വസനീയമാണ്. തിയേറ്ററുകളിലെ വിഷ്വൽ ട്രീറ്റ് കാണാതെ പോകരുത്, ഒരു ഓസ്കർ ലെവൽ പടം, സംവിധായകൻ കുറിച്ചു.
കേരളത്തിലെ ആനക്കൊമ്പ് വേട്ടയുടെ ഞെട്ടിക്കുന്ന കഥയുമായി 'പോച്ചർ'; ത്രില്ലടിപ്പിച്ച് ട്രെയ്ലർ